Letters
ഭ​​​ര​​​ണ​​​രം​​​ഗ​​​ത്തുണ്ടാകുന്ന പ​​​ക്ഷ​​​പാ​​​തങ്ങ​​​ൾ!
Sunday, March 5, 2017 10:28 AM IST
കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു ലോ​​​ക്​​​സ​​​ഭാ​​​ഗം ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ രോ​​​ഗി​​​യെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക​​​യ​​​ച്ചാ​​​ൽ വ​​​രു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ വ​​​ഹി​​​ക്കാ​​​മെ​​​ന്ന് മു​​​ൻ കേ​​​ര​​​ള മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ച വി​​​വ​​​രം പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വാ​​​യി​​​ച്ച​​​തോ​​​ർ​​​ക്കു​​​ന്നു. 1953 മു​​​ത​​​ൽ പ​​​തി​​​ന​​​ഞ്ചു​​​വ​​​ർ​​​ഷ​​​ക്കാ​​​ലം ക​​​ണ്ണൂ​​​രി​​​ലെ​​​യും വ​​​യ​​​നാ​​​ട്ടി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച് 1968ൽ ​​​രാ​​​ജി​​​വ​​ച്ച ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​ന് കെ​​​എ​​​സ്ആ​​​ർ 29(സി) ​​​പ്ര​​​കാ​​​രം കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പെ​​​ൻ​​​ഷ​​​ൻ നി​​​ഷേ​​​ധി​​​ച്ച​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മെ​​​ന്ന കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ െ ബ​​​ഞ്ച് വി​​​ധി സ​​​ന്പാ​​​ദി​​​ച്ച് പ്ര​​​സ്തു​​​ത അ​​​ധ്യാ​​​പ​​​ക​​​ന് പെ​​​ൻ​​​ഷ​​​ൻ നി​​​ഷേ​​​ധി​​​ച്ചു.

രാ​​​ജി​​​വ​​​ച്ചൊ​​​രു എ​​​ൽ​​​ഐ​​​സി ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് രാ​​​ജി​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ പെ​​​ൻ​​​ഷ​​​ൻ നി​​​ഷേ​​​ധി​​​ച്ച​​​പ്പോ​​​ൾ ജോ​​​ലി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച കാ​​​ര​​​ണ​​​ത്തി​​​ന​​​ല്ല പ്ര​​​സ്തു​​​ത സേ​​​വ​​​ന​​​കാ​​​ല​​​ത്തി​​​നാ​​​ണ് പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്രകാരം രാ​​​ജി​​​വ​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് പെ​​​ൻ​​​ഷ​​​ൻ കൊ​​​ടു​​​ക്കാ​​​ൻ എ​​​ൽ​​​ഐ​​​സിയോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു. പ്ര​​​സ്തു​​​ത സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി നി​​​ല​​​നി​​​ൽ​​​ക്കെ​​​ത​​​ന്നെ അ​​​തി​​​നെ​​​ ദുർബലപ്പെടു ത്തി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധിയുണ്ടായത് സു​​​പ്രീം​​​കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​വും പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​വു​​​മ​​​ല്ലേ?

അ​​​തേ​​​സ​​​മ​​​യം, ഒ​​​ന്പ​​​തു​​​വ​​​ർ​​​ഷം ഹൈ​​​സ്കൂ​​​ളി​​​ൽ 1954 മു​​​ത​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​ന്ന ഒരു അധ്യാ​​​പ​​​ക​​​ൻ 1963ൽ ​​​രാ​​​ജി​​​വ​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം പെ​​​ൻ​​​ഷ​​​ൻ പ​​​റ്റി തി​​​രി​​​ച്ചെ​​​ത്തി ത​​​ന്‍റെ രാ​​​ജി​​​ക്കു മു​​​ന്പു​​​ള്ള ഒ​​​ന്പ​​​തു​​​വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ക ജോ​​​ലി​​​ക്ക് സം​​​സ്ഥാ​​​ന പെ​​​ൻ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​പ്പോ​​​ൾ അതു സർക്കാർ ​​​പാ​​​സാ​​​ക്കി. ഇ​​​തു പ​​​ക്ഷ​​​പാ​​​ത​​​പര​​​മ​​​ല്ലേ?

ഇ.​​​കെ. വ​​​ർ​​​ഗീ​​​സ്, ഒ​​​രു​​​മ​​​ന​​​യൂ​​​ർ.