Letters
പു​​​​​ളി​​ങ്കു​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​ത്രി​​യു​​ടെ ശോ​​ച്യാ​​വ​​സ്ഥ മാ​​റ്
Thursday, March 16, 2017 12:30 PM IST
പ​​​​​​ന്പാ​​​​​​ന​​​​​​ദീ​​​​​​തീ​​​​​​ര​​​​​​ത്ത് കു​​​​​​ട്ട​​​​​​നാ​​​​​​ടി​​​​​​നു ഭൂ​​​​​​ഷ​​​​​​ണ​​​​​​മാ​​​​​​യി നി​​ല​​കൊ​​ണ്ടി​​രു​​ന്ന പു​​​​​​ളി​​ങ്കു​​​​​​ന്ന് താ​​​​​​ലൂ​​​​​​ക്ക് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ആ​​​​​​ശു​​പു​​​​​​ത്രി ഇ​​ന്നു ശോ​​ച്യാ​​വ​​സ്ഥ‍യി​​ലാ​​ണ്. കാ​​​​​​ലാ​​​​​​ന്ത​​ര​​ത്തി​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക്കു ചി​​​​​​ല കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ക്ക​​​​​​ലു​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ന്നു​​വെ​​ങ്കി​​ലും അ​​ത് എ​​​​​​ത്ര​​മാ​​​​​​ത്രം ഉ​​​​​​പ​​​​​​കാ​​​​​​ര​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി എ​​​​​​ന്ന് ആ​​രും സം​​​​​​ശ​​​​​​യി​​​​​​ച്ചു​​​​​​പോ​​​​​​കും. അ​​​​​​വി​​​​​​ടെ​​​​​​യു​​​​​​മി​​​​​​വി​​​​​​ടെ​​​​​​യു​​​​​​മാ​​​​​​യി കു​​​​​​റേ കെ​​​​​​ട്ടി​​​​​​ട​​​​​​ങ്ങ​​​​​​ൾ. ഇ​​​​​​തി​​​​​​ൽ ഒ​​​​​​ന്നു ര​​​​​​ണ്ടെ​​​​​​ണ്ണം കാ​​​​​​ല​​​​​​പ്പ​​​​​​ഴ​​​​​​ക്കം കൊ​​​​​​ണ്ടോ നി​​​​​​ർ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​പാ​​​​​​ക​​​​​​ത​​​​​​കൊ​​​​​​ണ്ടോ പൊ​​​​​​ളി​​​​​​ച്ചു​​മാ​​റ്റേ​​​​​​ണ്ട സ​​​​​​മ​​​​​​യം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ആ​​​​​​ശു​​​​പ​​​​​​ത്രി​​യി​​ലെ സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര്യം പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ സ്കാ​​​​​​നിം​​​​​​ഗ്, എ​​​​​​ക്സ്​​​​​​റേ, ബ്ല​​​​​​ഡ് ടെ​​​​​​സ്റ്റ് ഇ​​​​​​തി​​​​​​ന്‍റെ​​​​​​യെ​​​​​​ല്ലാം ചൂ​​​​​​ണ്ടു​​​​​​പ​​​​​​ല​​​​​​ക​​​​​​ക​​​​​​ൾ കാ​​​​​​ണാം. എ​​​​​​ന്നാ​​​​​​ൽ, ഈ ​​​​​​യ​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ൾ​​​​ മി​​​​​​ക്ക​​​​​​തും പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​സ​​​​​​ജ്ജ​​​​​​മ​​​​​​ല്ല. ഇ​​​​​​വ​​​​​​യി​​ൽ പ​​ല​​തും തു​​​​​​രു​​​​​​ന്പു​​പി​​​​​​ടി​​​​​​ച്ച് ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ശൂ​​​​​​ന്യ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ചി​​​​​​ല​​​​​​തെ​​​​​​ല്ലാം അ​​​​​​റ്റ​​​​​​കു​​​​​​റ്റ​​​​​​പ്പ​​​​​​ണി​​​​​​ക​​​​​​ൾ വേ​​​​​​ണ്ട​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് ചെ​​​​​​യ്യാ​​​​​​ത്ത​​​​​​തു​​​​​​മൂ​​​​​​ലം അ​​​​​​കാ​​​​​​ല​​​​​​വാ​​​​​​ർ​​​​​​ധ​​​​​​ക്യം ബാ​​​​​​ധി​​​​​​ച്ചു ​​​​കി​​​​​​ട​​​​​​ക്കു​​​​​​ന്നു.

സ്ഥി​​​​​​ര​​​​​​മാ​​​​​​യി ഡോ​​​​​​ക്ട​​​​​​ർ​​​​​​മാ​​​​​​രി​​​​​​ല്ല. ഉ​​​​​​ള്ള ഡോ​​​​​​ക്ട​​​​​​ർ​​​​​​മാ​​​​​​ർ കു​​​​​​റി​​​​​​ച്ചു​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ മി​​​​​​ക്ക​​​​​​തും ആ​​​​​​ശു​​​​​​പ​​​​​​ത്രി സ്റ്റോ​​​​​​റി​​​​​​ൽ കി​​​​​​ട്ടി​​​​​​ല്ല. പു​​​​​​റ​​​​​​ത്തു​​​​​​നി​​​​​​ന്നു വാ​​​​​​ങ്ങ​​​​​​ണം. ഈ ​​​​​​ആ​​​​​​രോ​​​​​​ഗ്യ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ജീ​​​​​​വ​​​​​​ൻ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി ഒ​​​​​​രു മാ​​​​​​തൃ​​​​​​കാ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യാ​​​​​​ക്കി മാ​​​​​​റ്റാ​​​​​​ൻ ഇ​​​​​​വി​​​​​​ടെ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ക​​​​​​ട​​​​​​മ​​​​​​യു​​​​​​ണ്ട്.

നി​​​​​​ജോ മാ​​​​​​ത്യു, അരയശേരി വാച്ചാപറന്പിൽ, പുളിങ്കുന്ന്