Letters
മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​രെ ക്യൂവി​​ൽ നി​​ർ​​ത്ത​​രു​​ത്
Friday, April 7, 2017 11:00 AM IST
ഓ​രോ ദി​​വ​​സ​​വും പ​​ല​​ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഓ​​ഫീ​​സു​​ക​​ൾ തോ​​റും ക​​യ​​റിയി​​റ​​ങ്ങു​​ന്ന മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​രോ​​ടു മ​​ര്യാ​​ദ​​യും മ​​നു​​ഷ്യ​​ത്വ​​വും കാ​​ണി​​ക്ക​​ണം. പ്രാ​​യാ​​ധി​​ക്യ​​വും രോ​​ഗ​​വും മൂ​​ലം അ​​വ​​ശ​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന ഈ ​​കൂ​​ട്ട​​രെ കി​​ലോ​മീ​​റ്റ​​ർ ദൂ​​ര​​മു​​ള്ള ക്യൂ​​വിൽ നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണം. ബ​​സി​​ൽ മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു സീ​​റ്റു​​ണ്ട്, കെ​​എ സ്ഇ​​ബി​​യി​​ൽ ഇ​​വ​​ർ​​ക്കു മു​​ൻ​​ഗ​​ണ​​ന ഉ​​ണ്ട്. എ​​ന്നാ​​ൽ, പ​​ല ഓ ഫീ​​സു​​ക​​ളി​​ലും ഇത് കാ​​ണു​​ന്നി​​ല്ല.

പ്രാ​​യ​​ക്കു​​റ​​വും ആ​​രോ​​ഗ്യ​​വും ഉ​​ള്ള​​വ​​രു​​ടെ കൂ​​ട്ട​​ത്തി​​ൽ പ്രാ​​യ​​ക്കൂ​​ടു​​ത​​ലു​​ള്ള​​വ​​രെ ക്യൂവി​​ൽ ​​നി​​ർ​​ത്ത​​രു​​ത്. സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട്ടി​​ട്ടാ​​ണെ​​ങ്കി​​ലും ഈ ​​പ്ര​​ശ്ന​​ത്തി​​നു പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക​​ണം. പ്രാ​​യ​​മാ​​യ​​വ​​ർ ഈ ​​രാ​​ജ്യ​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​മാ​​ണ്. അ​​വ​​രെ അ​​വ​​ഗ​​ണി​​ക്ക​​രു​​ത്. അ​​വ​​ർ​​ക്കു​​വേ​​ണ്ടി മ​​റ്റു​​ള്ള​​വ​​ർ അ​​ല്പം ത്യാ​​ഗം സ​​ഹി​​ക്ക​​ണം. മു​​തി​​ർ​​ന്ന​​വ​​രെ പു​​റം​​ത​​ള്ളു​​ന്ന​​വ​​ർ​​ക്കും നാ​​ളെ ഈ ​​അ​​വ​​സ്ഥ ഉ​​ണ്ടാ​​കു​​മെ​​ന്ന് ഓ​​ർ​​ക്ക​​ണം.

കാ​​റ്റു​ വി​​ത​​ച്ചു കൊ​​ടു​​ങ്കാ​​റ്റു കൊ​​യ്യു​​ന്ന ഇ​​ന്ന​​ത്തെ സാ​​മൂ​​ഹ്യ വ്യ​​വ​​സ്ഥി​​തി മാ​​റി​​യേ തീ​​രൂ. താ​​യ്ത്ത​​ടി​​യെ പു​​ച്ഛി​​ക്കു​​ന്ന ശി​​ഖ​​ര​​ങ്ങ​​ൾ ആ​​ഞ്ഞു വീ​​ശു​​ന്ന കാ​​റ്റി​​ൽ ത​​ക​​ർ​​ന്നു നി​​ലം​​പ​​തി​​ക്കും. വൃ​​ദ്ധ​​ന്മാ​​രെ ആ​​ദ​​രി​​ക്കു​​ന്ന ന​​ല്ല​​ നാ​​ളേ​​ക്കു​​വേ​​ണ്ടി ന​​മു​​ക്കു കാ​​ത്തി​​രിക്കാം!

എ​​മ്മാ​​നു​​വ​​ൽ ജെ, ​​ന​​ടു​​വ​​ത്താ​​നി, പൊ​​ൻ​​കു​​ന്നം