Letters
കോ​​​ട​​​തി​​​ക​​​ളു​​​ടെ അ​​​​വ​​​​ധി ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തോ?
Sunday, April 16, 2017 12:00 PM IST
കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​ക​​​​ളും ഏ​​​​പ്രി​​​​ൽ 12 മു​​​​ത​​​​ൽ കു​​​​റേ​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് അ​​​​ട​​​​ച്ചി​​​​ടു​​​​ക​​​​യാ​​​​ണ​​​​ല്ലോ. പ​​​ണ്ടു ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച ഈ ​​​​വേ​​​​ന​​​​ല​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യി​​​​ല്ലേ? ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​രാ​​​​യ ജ​​​​ഡ്ജി​​​​മാ​​​​ർ​​​​ക്കു വേ​​​​ന​​​​ച്ചൂ​​​​ടി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നും സ്വ​​​​ന്തം നാ​​​​ട്ടി​​​​ൽ​​​​പോ​​​​യി​​​​വ​​​​രാ​​​​നും​​​​വേ​​​​ണ്ടി ഉ​​​​ണ്ടാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത അ​​​​വ​​​​ധി ഈ ​​​​മാ​​​​റി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും തു​​​​ട​​​​ര​​​​ണോ? ഇ​​​ന്ന​​​ത്തെ ജ​​​​ഡ്ജി​​​​മാ​​​​ർ ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ ഉ​​​​ള്ള​​​​വ​​​​ര​​​​ല്ലേ? അ​​​​വർ ന​​​​മ്മു​​​​ടെ കാ​​​​ലാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ജ​​​​നി​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്ന​​​​വ​​​​ര​​​​ല്ലേ?

കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ കേ​​​​സു​​​​ക​​​​ൾ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നുവെന്നു വി​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഈ ​​​​അ​​​​വ​​​​ധി​​​​യു​​​​ടെ കാ​​​​ര്യം എ​​​​ന്തേ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കു​​​​ന്നി​​​ല്ല? വേ​​​ന​​​ല​​​​വ​​​​ധി നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ൽ കേ​​​​സു​​​​ക​​​​ൾ തീ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​​മി​​​​ല്ല. നീ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി ദീ​​​​ർ​​​​ഘ​​​​നാ​​​​ൾ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​തു ന​​​​ല്ലൊ​​​​രു ആ​​​​ശ്വാ​​​​സ​​​​മാ​​​​കും.

എ​​​​ൻ. പ്ര​​​​ദീ​​​​പ് ന​​​​ടു​​​​മു​​​​റ്റ​​​​ത്ത്, പാ​​​​ലാ