ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍ ഇടപ്പള്ളി ലുലുമാളില്‍ അവതരിപ്പിച്ചു വന്നിരുന്ന ഫാഷന്‍ വീക്ക് സമാപിച്ചു. ഞായറാഴ്ച നടന്ന ഫാഷന്‍ ഷോയില്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, അമല പോള്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ റാമ്പില്‍ ചുവടുവച്ചു.

അഞ്ച് ദിവസങ്ങളിലായി 26 എക്‌സ്‌ക്ലൂസീവ് ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം, ലുലു ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ലുലു ഫാഷന്‍ വീക്ക്. ഞായറാഴ്ച നടന്ന ഫാഷന്‍ ഷോയ്ക്ക് ശേഷം ലുലു ഫാഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലുലു പ്രൈഡ് ഓഫ് കേരള അവാര്‍ഡിന് നടന്‍ ദുര്‍ഖര്‍ അര്‍ഹനായി. ഫീമെയില്‍ ഐക്കണായി നടി അമല പോളും മെയില്‍ ഐക്കണായി ടൊവിനോ തോമസും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു വിവിധ അവാര്‍ഡുകളും ഞായറാഴ്ച വിതരണം ചെയ്തു. ഇന്ത്യന്‍ ടെറെയ്ന്‍, വിവോ ഫോണ്‍, ലെവിസ്, വാന്‍ഹുസൈന്‍, എഫ്‌സിയുകെ, സീന്‍, 883 പോലീസ്, ക്ലാസിക് പോളോ, ബിബ, അലന്‍സോളി, ഐഡന്‍ റ്റിറ്റി, വെന്‍ഫീല്‍ഡ്, അര്‍ബന്‍ ടച്ച്, മാക് ലൂയി, കപ്രീസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അഞ്ച് ദിവസം നീണ്ടുന്ന ഫാഷന്‍ ഷോയില്‍ പങ്കെടുത്തു.

ഫാഷന്‍ ലോകത്തെ പ്രമുഖ സാന്നിധ്യമായ ദാലു ആയിരുന്നു കൊറിയോഗ്രാഫര്‍. മിസ് ഇന്ത്യ ഫൈനലിസ്റ്റുകള്‍, ലാക്‌മെ മെഡലുകള്‍ എന്നിവര്‍ക്കു പുറമേ അന്താരാഷ്ട്ര മോഡലുകളും ഫാഷന്‍ ഷോയില്‍ പങ്കാളികളായി.
പഞ്ചാബി സംഗീതത്തിന്റെ താളത്തില്‍ ബിബാ
കൊച്ചി: ലുലു മാളില്‍ നടക്കുന്ന ഫാഷന്‍ വീക്കിന്റെ മൂന്നാം ദിവസത്തില്‍ എത്ത്‌നിക് വെയറുകളുടെ നൂതനമ അവതരണവുമായി ശ്രദ്ധ നേടി ബിബാ ഫാഷന്‍. പഞ്ചാബി സംഗീതത്തിന്റെ ചടുലതയില്‍ നൃത്തത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയ മോഡലുകള്‍ കാമറകള്‍ക്കൊപ്പം കണ്ടുനിന്നവരുടെയും മനംകവര്‍ന്നു. റാംപിലൂടെയുള്ള നടത്തത്തിനു പുറമേ കുട്ടികളെ അണിനിരത്തി ഒരു തീം ഒരുത്തിയ ബിബാ ഷോ വ്യത്യസ്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ മിസ് ക്യൂന്‍ ഇന്ത്യയായും മിസ് സ ൗത്ത് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചന കവിയും ബിബയുടെ ഡിസൈനുകള്‍ അണിഞ്ഞു വേദിയിലെത്തി.
Read More...
കൊച്ചിയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ലുലു മാളിൽ തുടക്കമായി
കൊച്ചി: ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്കീന് ലുലു മാളിൽ തുടക്കമായി. അഞ്ചു ദിവസങ്ങളിലായി 26 എക്സ്ക്ലൂസീവ് ഫാഷൻ ഷോകൾ, ഫാഷൻ ഫോറം, ലുലു ഫാഷൻ അവാർഡുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ലുലു ഫാഷൻ വീക്ക് രണ്ടാമത് എഡിഷൻ. 23 ന് സമാപിക്കും. ദിവസവും വൈകീട്ട് ആറിന് ഫാഷൻ ഷോ തുടങ്ങും. ദിവസവും അഞ്ചു ഷോകൾ ഉണ്ടായിരിക്കും.

ലുലു ഫാഷൻ വീക്കിൽ പ്രമുഖ ദേശീയ, അന്തർ ദേശീയ ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മർ വസ്ത്ര ശേഖരങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ ടെറെയ്ൻ, വിവോഫോൺ, ലെവിസ്, വാൻഹുസൈൻ, എഫ്സിയുകെ, സീൻ, 883 പോലീസ്, ക്ലാസിക് പോളോ, ബിബ, അലൻസോളി, ഐഡൻറ്റിറ്റി, വെൻഫീൽഡ്, അർബൻ ടച്ച്, മാക് ലൂയി, കപ്രീസ്, തുടങ്ങിയ ബ്രാൻഡുകൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഫാഷൻ ലോകത്തെ പ്രമുഖ സാന്നിദ്ധ്യമായ ദാലു ആണ് ഫാഷൻ ഷോകളുടെ കോറിയോഗ്രാഫർ. മിസ് ഇന്ത്യ ഫൈനലിസ്റ്റുകൾ, ലാക്മെ മോഡലുകൾ എന്നിവർക്കു പുറമേ അന്താരാഷ്ട്ര മുഖങ്ങളും ഫാഷൻ ഷോയിൽ ഉണ്ടാകും. രണ്ടാമത് ലുലു ഫാഷൻ അവാർഡുകൾ ഏപ്രിൽ 23 ന് വൈകീട്ട് ലുലു മാളിൽ വിതരണം ചെയ്യും. ഫാഷൻ വ്യവസായത്തിന്‌ മികച്ച സംഭാവനകൾ നൽകിയ ബ്രാൻഡുകളെയും വ്യക്തികളെയും ഫാഷൻ അവാർഡുകൾ നൽകി ആദരിക്കും. ഫാഷൻ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ, മോസ്റ്റ് പ്രിഫേഡ് മെൻസ്വെയർ, മോസ്റ്റ് പ്രിഫേഡ് വിമൻസ് വെയർ, ബെസ്റ്റ് എമർജിംഗ് ബ്രാൻഡ്, ബെസ്റ്റ് കിഡ്‌സ് വെയർ, ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ സൗത്ത് തുടങ്ങിയ കാറ്റഗറികളിൽ അവാർഡുകൾ നൽകും.

ഏപ്രിൽ 22 ന് കൊച്ചി ലുലു മാരിയറ്റിൽ നടക്കുന്ന ഫാഷൻ ഫോറത്തിൽ റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സി. ഇ. ഒ. കുമാർ രാജഗോപാൽ, ഇന്ത്യൻ ടെറെയ്ൻ സി. ഒ . ഓ. അമിതാഭ് സുരി, ഇമേജസ് ഫാഷൻ മാഗസിന്റെ എഡിറ്റർ രാജൻ വർമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ലുലു ഫാഷൻ സ്റ്റോർ നേതൃത്വം നൽകുന്ന ഫാഷൻ വീക്കിന്റെ നടത്തിപ്പ് ലുലു ഇവന്റ്‌സ് ആണ്.