Back To Home
പഞ്ചാബി സംഗീതത്തിന്റെ താളത്തില്‍ ബിബാ
കൊച്ചി: ലുലു മാളില്‍ നടക്കുന്ന ഫാഷന്‍ വീക്കിന്റെ മൂന്നാം ദിവസത്തില്‍ എത്ത്‌നിക് വെയറുകളുടെ നൂതനമ അവതരണവുമായി ശ്രദ്ധ നേടി ബിബാ ഫാഷന്‍. പഞ്ചാബി സംഗീതത്തിന്റെ ചടുലതയില്‍ നൃത്തത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയ മോഡലുകള്‍ കാമറകള്‍ക്കൊപ്പം കണ്ടുനിന്നവരുടെയും മനംകവര്‍ന്നു. റാംപിലൂടെയുള്ള നടത്തത്തിനു പുറമേ കുട്ടികളെ അണിനിരത്തി ഒരു തീം ഒരുത്തിയ ബിബാ ഷോ വ്യത്യസ്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ മിസ് ക്യൂന്‍ ഇന്ത്യയായും മിസ് സ ൗത്ത് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചന കവിയും ബിബയുടെ ഡിസൈനുകള്‍ അണിഞ്ഞു വേദിയിലെത്തി. ഇന്ത്യന്‍ ഫാഷന്‍ പ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന കുര്‍ത്തകളും കുര്‍ത്തികളുമാണ് ബിബയെ മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പഞ്ചാബിയില്‍ യുവതികള്‍ അല്ലെങ്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ എന്നര്‍ഥം വരുന്ന ബിബാ, പേര് അന്വര്‍ഥമാക്കുന്ന രീതിയിലാണ് വേദിയില്‍ അണിനിരന്നത്. എത്‌നിക് വെയറുകളുടെ നവീനമായ കളക്ഷനൊരുക്കുന്നതിനൊപ്പം വിലയിലും ബിബാ സാധാരണക്കാരുടെ പ്രിയ ബ്രാന്‍ഡ് ആകുന്നുണ്ട്. ലുലു ഫാഷന്‍ വീക്കിന്റെ വിജയം ഇത്തരത്തില്‍ വിലയിലും ഗുണമേന്മയിലും ഒരുപോലെ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ബ്രാന്‍ഡുകളുടെ പ്രദര്‍ശനമൊരുക്കിയാണ്. ബിബാ ബോഗെയ്ന്‍വില്ലാ, അജാര്‍ഖ് പ്രിന്റ്, ഈസ്റ്റേണ്‍ ഡ്യൂ, എസലെറ്റിക് ബൈബ്‌സ് എന്നിങ്ങനെ ബിബയുടെ വ്യത്യസ്തങ്ങളായ കളക്ഷനുകളാണ് വേദിയിലെത്തിയത്. 1986 ല്‍ ഇന്ത്യന്‍ ഫാഷന്‍ ലോകത്തേക്കു കടന്നുവന്ന ബിബാ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലായും ധരിക്കുന്ന കുര്‍ത്തികളില്‍ പഞ്ചാബിന്റെ സൗന്ദര്യവും സമം ചേര്‍ത്താണ് വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്നത്. പാരമ്പര്യത്തിനൊപ്പം ട്രെന്‍ഡും ആഗ്രഹിക്കുന്നവര്‍ക്ക് ബിബാ ഒരുക്കുന്നത് നവ്യാനുഭവമായിരിക്കുമെന്നു തീര്‍ച്ച.