കോണ്‍ഗ്രസ് നയം ബിജെപി നിലപാടുകളുമായി പൊരുത്തപ്പെടുന്നത്: പിണറായി
കോണ്‍ഗ്രസ് നയം  ബിജെപി നിലപാടുകളുമായി പൊരുത്തപ്പെടുന്നത്: പിണറായി
Wednesday, March 21, 2018 1:37 AM IST
ചെ​ങ്ങ​ന്നൂ​ർ: ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളു​മാ​യി സ​മ​ര​സ​പ്പെ​ട്ടു പോ​കു​ന്ന​താ​ണ് കോ​ണ്‍ഗ്ര​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ചെ​ങ്ങ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത്രി​പു​ര​യി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ അ​ണി​ക​ൾ മാ​ത്ര​മ​ല്ല നേ​താ​ക്ക​ളും ബി​ജെ​പി​ക്കൊ​പ്പം പോ​യി. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ഒ​രു നി​യ​മ​സ​ഭാം​ഗം ഉ​ണ്ടാ​യ​ത് കോ​ണ്‍ഗ്ര​സി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ്. വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ൽ​നി​ന്നും വ​ർ​ഗീ​യ ക​ലാ​പ​ത്തി​ൽ​നി​ന്നും മു​ക്ത​മാ​യ സം​സ്ഥാ​നം കേ​ര​ളം മാ​ത്ര​മാ​ണ്. രാ​ജ്യം പി​ടി​ച്ച​ട​ക്കു​മെ​ന്ന തോ​ന്ന​ലു​ള​വാ​ക്കി മു​ന്നേ​റി​യ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​ൽ​നി​ന്നും ഘ​ട​ക​ക​ക്ഷി​ക​ൾ കൊ​ഴി​ഞ്ഞു പോ​കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.