തലശേരി സംഭവം: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം: സുധീരൻ
തലശേരി സംഭവം: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം: സുധീരൻ
Thursday, June 30, 2016 2:03 PM IST
തിരുവനന്തപുരം: തലശേരിയിൽ ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തിൽ നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചുരുങ്ങിയ പക്ഷം ഖേദം പ്രകടിപ്പിക്കാനെങ്കിലും തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. മുഖ്യമന്ത്രി വിശദീകരിച്ച ഓരോ കാര്യവും വാസ്തവ വിരുദ്ധമാണെന്ന് ദളിത് സഹോദരിമാരായ അഖിലയും അഞ്ജനയും പിതാവ് രാജനും വെളിപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവർ സ്വമേധയാ പോലീസ് സ്റ്റേഷനിൽ ചെന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ തങ്ങളെ സിപിഎം പ്രവർത്തകർ മർദിച്ച കേസിൽ മൊഴിയെടുക്കാൻ എന്നു പറഞ്ഞാണു പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചതും ഇതിനുശേഷം അറസ്റ്റ് ചെയ്തതും. ഇവരുടെ ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് അറസ്റ്റ് ചെയ്യുമ്പോൾ കൂടെയില്ലായിരുന്നെന്നും പിന്നീട് കുഞ്ഞിനെ കൊണ്ടുവന്നു കൊടുക്കുകയായിരുന്നു എന്നും ജ്യാമം എടുക്കാൻ അഭിഭാഷകൻ ജാമ്യഹർജി സമർപ്പിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദഗതികൾ മനഃപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കൈക്കുഞ്ഞ് അവരോടൊപ്പം ഉണ്ടായിരുന്നു എന്നതു പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.