കെയുഡബ്ല്യുജെ കക്ഷിചേർന്നു
Saturday, July 30, 2016 12:11 PM IST
കൊച്ചി: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്വമേധയാ എടുത്ത ഹർജിയിൽ കേരള പത്രപ്രവർത്തക യൂണിയൻ കക്ഷിചേർന്നു. അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായി രൂപീകരിക്കുന്ന സമിതി ഉടൻ ചേർന്ന് രമ്യമായ പരിഹാരം കാണണമെന്നും സംഘർഷത്തെത്തുടർന്നു നൽകപ്പെട്ട പരാതികൾ കോടതിയിലെത്തുന്ന സാഹചര്യം ഒഴിവാക്കി രമ്യമായി തീർക്കണമെന്നും ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഉത്തരവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.