അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്നു മന്ത്രി ജലീൽ
അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്നു മന്ത്രി ജലീൽ
Tuesday, August 23, 2016 4:31 PM IST
തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ നിയമം തടസമല്ലെന്നും ഇതുസംബന്ധിച്ച ഉത്തരവു തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്കു നൽകുമെന്നും മന്ത്രി കെ.ടി. ജലീൽ.

ജനങ്ങളുടെ ജീവനാണു പരമപ്രധാനം. തെരുവുനായ്ക്കളെ ഒന്നടങ്കം കൊന്നൊടുക്കാൻ കഴിയില്ല. തെരുവുനായ ശല്യം പരിഹരിക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്കു പണം തടസമാകില്ല. പ്ലാൻഫണ്ടിൽ നിന്ന് ആവശ്യമായ തുക ഇതിനായി വിനിയോഗിക്കാം. തെരുവുനായ്ക്കളെ കൊന്നാൽ ഉണ്ടാകുന്ന നിയമപ്രശ്നമാണ് ഉദ്യോഗസ്‌ഥരെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നത്.


എന്നാൽ, ഇനി അത്തരം നിയമങ്ങൾ തടസമാകില്ലെന്നും എന്തു നിയമപ്രശ്നം വന്നാലും സർക്കാർ അതിനെ നേരിടുമെന്നും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.