യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം
Sunday, September 25, 2016 1:18 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിനെതിരേ യൂത്ത് കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസും സി.ആർ മഹേഷും നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം.

വൈകുന്നേരം അഞ്ചരയോടെ പ്രകടനമായി എത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരഗേറ്റിൽ തടിച്ചു കൂടി. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെയും കോലം കത്തിച്ചു.


തുടർന്നു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് ബലം പ്രയോഗിച്ചു. ഇതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.