കേരള തീരത്തു ജാഗ്രത
Friday, September 30, 2016 12:31 PM IST
കൊച്ചി: അതിർത്തിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്‌ഥാനത്തെ തീരദേശ സുരക്ഷ ശക്‌തമാക്കാൻ നേവി ആസ്‌ഥാനത്തു ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. യോഗത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കേരള പോലീസ്, മറൈൻ എൻഫോഴ്സ്മെ ന്റ്, ഇന്റലിജൻസ് ബ്യൂറോ, ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്, കസ്റ്റംസ്, ഫിഷറീസ്, കൊച്ചിൻപോർട്ട് ട്രസ്റ്റ് എന്നിവർ പങ്കെടുത്തു.


തീരദേശങ്ങളിൽ സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി എട്ട് കോസ്റ്റൽ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ രാത്രികാല ബോട്ട് പട്രോളിംഗ് ശക്തമാക്കും. എല്ലാ മാസവും ഒൻപതു തീരദേശ ജില്ലകളിലും കടലോര ജാഗ്രത സമതിയുടെയും മാസത്തിൽ ഒരിക്കൽ കളക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ ഏജൻസികളുടെയും യോഗം ചേരാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.