സർക്കാർ ചർച്ചയ്ക്കു തയാറാകണം: ചെന്നിത്തല
സർക്കാർ ചർച്ചയ്ക്കു തയാറാകണം: ചെന്നിത്തല
Saturday, October 1, 2016 12:48 PM IST
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിച്ചു ചർച്ചയ്ക്കു തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ നിരാഹാരമിരിക്കുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ പ്രതിപക്ഷം നടത്തുന്ന സമരം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എന്നിട്ടും സർക്കാർ സമരത്തോടു നിഷേധാത്മക സമീപനമാണു കാണിക്കുന്നത്. പിടിവാശി ഉപേക്ഷിച്ചു സർക്കാർ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ സമരം ശക്‌തമായി തുടരും. നിരാഹാരമിരിക്കുന്ന എംഎൽഎമാരെ മുഖ്യമന്ത്രി സന്ദർശിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിനു തീരുമാനിക്കാം. പക്ഷേ, സമരത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സ്പീക്കർ വിളിച്ചിട്ടു പോലും വരാതിരുന്ന മുഖ്യമന്ത്രിയുടെ സമീപനം ജനങ്ങൾ വിലയിരുത്തട്ടെ. സ്വാശ്രയ വിഷയത്തിൽ ഈ സർക്കാർ തെറ്റുകാരാണെന്നു ജനങ്ങൾക്കു ബോധ്യമായിക്കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.