തമിഴ്നാട്ടിലേക്കു ബസ് സർവീസുകൾ നിർത്തി
തമിഴ്നാട്ടിലേക്കു ബസ് സർവീസുകൾ നിർത്തി
Monday, December 5, 2016 4:59 PM IST
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അന്ത്യത്തെ തുടർന്ന് കേരളത്തിലും അതീവ ജാഗ്രത. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്‌ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളോടും ജാഗ്രത പാലിക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.

കേരള– തമിഴ്നാട് അതിർത്തിയിൽ സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായി കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.


കേരളത്തിൽ നിന്നു ചെന്നൈ, കന്യാകുമാരി, കോയമ്പത്തൂർ, മധുര, ഊട്ടി ഉൾപ്പെടെ തമിഴ്നാട്ടിലെ പ്രധാന കേന്ദ്രങ്ങളിലേക്കു നടത്തിയിരുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തമിഴ്നാട്ടിലേക്ക് സർവീസ് നടത്തരുതെന്നാണു കെഎസ്ആർടിസി ഡിപ്പോകൾക്കു നൽകിയിരിക്കുന്ന നിർദേശം. കർണാടക സർക്കാരിന്റെ ബസുകൾക്കു നേരേ തമിഴ്നാട്ടിൽ ഇന്നലെ കല്ലേറ് നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.