ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം കെസിബിസി പ്രസിഡന്റ്
ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം കെസിബിസി പ്രസിഡന്റ്
Tuesday, December 6, 2016 3:42 PM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം തെരഞ്ഞെടുക്കപ്പെട്ടു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്‌ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു നിയമനം. ഇന്നലെ പാലാരിവട്ടം പിഒസിയിൽ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പത്തനംതിട്ട ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം വൈസ് പ്രസിഡന്റായും കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.