എംഎൽഎയെ ജാതിപ്പേരു വിളിച്ച സംഭവത്തിൽ സിപിഐ ജില്ലാ നേതാവിനെതിരേ നടപടിക്കു സാധ്യത
Thursday, February 16, 2017 5:06 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ജാ​തി​പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച​തി​ന് സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ.​ മ​നോ​ജ് ച​ര​ളേ​ലി​നെ​തി​രേ​യു​ള്ള ന​ട​പ​ടി സം​ബ​ന്ധി​ച്ച് നാ​ളെ കൂ​ടു​ന്ന പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യും കൗ​ണ്‍സി​ലും ച​ർ​ച്ച ചെ​യ്യും.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ സം​ബ​ന്ധി​ച്ച് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ മ​നോ​ജ് ച​ര​ളേ​ലി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വി​ൽ മ​നോ​ജ് പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇ​ന്നു​ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നാ​ളെ രാ​വി​ലെ 11ന് ​ചേ​രു​ന്ന ജി​ല്ലാ​ക​മ്മി​റ്റി​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൗ​ണ്‍സി​ലും സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രും.


സ്വ​കാ​ര്യ​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എം​എ​ൽ​എ​യെ ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് അ​ഡ്വ.​മ​നോ​ജ് ച​ര​ളേ​ൽ അ​പ​ഹ​സി​ച്ച​താ​യാ​ണ് ആ​ക്ഷേ​പം. പ്ര​തി​ശ്രു​ത​വ​ധു​വു​മാ​യി മ​നോ​ജ് ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​നി​ട​യ്ക്കാ​ണ് എം​എ​ൽ​എ​യെ ജാ​തി​പ്പേ​രു വി​ളി​ച്ചന​തെ​ന്നും പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ൾ സ​മ​ര​രം​ഗ​ത്തെ​ത്തി​യ​തോ​ടെ ന​ട​പ​ടി​യെ​ടു​ത്ത് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ ്സി​പി​ഐ നേ​തൃ​ത്വം.

സി​പി​ഐ പ​ത്ത​നം​തി​ട്ട​ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും എ​ഐ​വൈ​എ​ഫി​ന്‍റെ മു​ൻ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​യു​മാ​ണ മ​നോ​ജ് ച​ര​ളേ​ൽ.