പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നാമനിർദേശ പ​ത്രി​ക ന​ൽ​കി
Monday, March 20, 2017 2:32 PM IST
മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ്, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എം​​​പി, പി.​​​വി. അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ് എം​​​പി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. പ്ര​​​കാ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ണ് വ​​​ര​​​ണാ​​​ധി​​​കാ​​​രി യായ ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ർ അ​​​മി​​​ത്‌ മീ​​​ണ​​​യ്ക്ക് പ​​​ത്രി​​​ക ന​​​ല്കി​​​യ​​​ത്.

രാ​​​വി​​​ലെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി കാ​​​ര​​​ത്തോ​​​ട്ടെ വ​​​സ​​​തി​​​യി​​​ൽനി​​​ന്നു സ​​​മീ​​​പ​​​സ്ഥ​​​ല​​​മാ​​​യ പാ​​​ണ​​​ക്കാ​​​ട്ടെ​​​ത്തി ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളെ ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്നു കെ​​​ട്ടി​​​വ​​​യ്ക്കാ​​​നു​​​ള്ള തു​​​ക ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​വാ​​​ങ്ങി. പി​​​ന്നീ​​​ട് പാ​​​ണ​​​ക്കാ​​​ട് മു​​​ഹ​​​മ്മ​​​ദ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തി​​​യാ​​​ണ് കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും മു​​​സ്‌ലിം​​​ലീ​​​ഗ് നേ​​​താ​​​ക്ക​​​ളും മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു തി​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ലെ​​​ത്തി ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ്, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. പ്ര​​​കാ​​​ശ്, മു​​​സ്‌ലിം​​​ലീ​​​ഗ് നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ക​​​ള​​​ക്‌​​​ട​​​റേ​​​റ്റി​​​ലെ​​​ത്തി​​​യ​​​ത്.


മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കു​​​മെ​​​ന്നു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. പ്ര​​​ചാ​​​ര​​​ണം ശ​​​ക്ത​​​മാ​​​യി ന​​​ട​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ര​​​ണ്ടാ​​​യി.

ആ​​​സ്തി ഇ​​​ങ്ങ​​​നെ

യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളി​​​ലും ട്ര​​​ഷ​​​റി​​​ക​​​ളി​​​ലു​​​മാ​​​യു​​​ള്ള​​​ത് 70.69 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം. ഭാ​​​ര്യ കെ.​​​എം. കു​​​ൽ​​​സു​​​വി​​​ന്‍റെ പേ​​​രി​​​ൽ 2.42 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ണ്ട്. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്കാ​​​ണി​​​ത്. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം 6.66 ല​​​ക്ഷം രൂ​​​പ​​​യും കു​​​ൽ​​​സു​​​വി​​​ന്‍റേ​​​ത് 10.16 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്. ഭാ​​​ര്യ​​​യു​​​ടെ കൈ​​​യി​​​ൽ 106 പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​മുണ്ട്. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ പേ​​​രി​​​ൽ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 1.71 കോ​​​ടി​​​യു​​​ടെ ഭൂ​​​മി​​​യും കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​തി​​​ൽ 48.50 ല​​​ക്ഷ​​​ത്തി​​​ന്‍റെ ഭൂ​​​സ്വ​​​ത്ത് പാ​​​ര​​​ന്പ​​​ര്യ​​​മാ​​​യി ല​​​ഭി​​​ച്ച​​​താ​​​ണ്. ഭാ​​​ര്യ​​​യു​​​ടെ പേ​​​രി​​​ൽ 50 ല​​​ക്ഷ​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യും കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്. കു​​​ൽ​​​സു​​​വി​​​ന് 16.81 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബാ​​​ങ്ക് വാ​​​യ്പ അ​​​ട​​​ച്ചുതീ​​​ർ​​​ക്കാ​​​നു​​​ണ്ട്.