കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) ബിസിനസ് അവാർഡുകൾ നാളെ സമ്മാനിക്കും. ബിസിനസ് മേഖലയിലെ മികവിനു സി.എസ്. ജോസ് (നെയ്യാറ്റിൻകര), ജെസു അമൃതം (തിരുവനന്തപുരം), ബീന സാമുവൽ (പുനലൂർ), ജാക്സണ് പീറ്റർ (ആലപ്പുഴ), എബി കുന്നേപ്പറന്പിൽ (വിജയപുരം), ജോമോൻ ചിറയ്ക്കൽ (കൊച്ചി), ആന്റണി ആതിര (കോട്ടപ്പുറം), ടി.ജെ. ഡേവിഡ് (കോഴിക്കോട്), ഷൈജു സെബാസ്റ്റ്യൻ അട്ടിപ്പേറ്റി, ഷിബു ചമ്മണിക്കോടത്ത് (ഇരുവരും വരാപ്പുഴ), ജോസ് അറയ്ക്കൽ (കണ്ണൂർ) എന്നിവർക്കാണ് അവാർഡുകൾ നൽകുക.
എറണാകുളം ആശീർഭവനിൽ ഉച്ചകഴിഞ്ഞു 3.30ന് നടക്കുന്ന അവാർഡ്ദാന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജയിംസ് ആനാപറന്പിൽ അവാർഡുകൾ സമ്മാനിക്കും. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംഎൽഎ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, ഷാജി ജോർജ്, ഫാ. എബിജിൻ അറയ്ക്കൽ, ആന്റണി ആൽബർട്ട്, സി.ജെ. പോൾ, ജോർജ് നാനാട്ട്, വിൻസ് പെരിഞ്ചേരി, എം.സി. ലോറൻസ് എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.