കോ​യ​ന്പ​ത്തൂ​രി​ൽ കാ​റ​പ​ക​ടം; വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​രി​ൽ കാ​റ​പ​ക​ടം; വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Tuesday, June 19, 2018 11:21 PM IST
കൊ​ച്ചി: ഊ​ട്ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ പാ​ല​ക്കാ​ട്-​കോ​യ​ന്പ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ബ​ന്ധു​ക്ക​ളാ​യ ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം വെ​ണ്ണ​ല വ​ട​ക്ക​നേ​ത്ത് വി.​എം. ബാ​ദ്ഷ​യു​ടെ മ​ക​ൾ ഫാ​സി​ല (16) ആ​ണു മ​രി​ച്ച​ത്. ത​മ്മ​നം എം​പി​എം പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണു ഫാ​സി​ല.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ സു​ന്ദാ​രാ​പു​രം ന​ന്ദി​കോ​വി​ലി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഊ​ട്ടി​യി​ലേ​ക്കു വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു പോ​കു​ക​യാ​യി​രു​ന്നു സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.


കാ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ദ്ഷ (50), ഭാ​ര്യ സാ​ജി​ത (46), ഇ​വ​രു​ടെ മ​ക്ക​ളാ​യ ഫ​ർ​സീ​ന (23), ഫ​ർ​സാ​ന (20), ഫാ​ത്തി​മ (16), ഫ​ർ​സീ​ന​യു​ടെ ഭ​ർ​ത്താ​വ് സാ​ഹി​ദ് (28) ഇ​വ​രു​ടെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​ൾ അ​യ്ന എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഫാ​സി​ല​യു​ടെ ക​ബ​റ​ട​ക്കം വെ​ണ്ണ​ല മു​സ് ലിം ​ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.