ജെ​സ്ന: സി​ബി​ഐ അ​ന്വേ​ഷ​ണം തേടി ഹ​ർ​ജി
ജെ​സ്ന: സി​ബി​ഐ അ​ന്വേ​ഷ​ണം തേടി ഹ​ർ​ജി
Thursday, June 21, 2018 2:13 AM IST
കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി ജെ​​​സ്ന മ​​​രി​​​യ ജ​​​യിം​​​സി​​​നെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ഹോ​​​ദ​​​ര​​​ൻ ജെ​​​യ്സ് ജോ​​​ണ്‍ ജ​​​യിം​​​സും കെ​​എ​​സ്‌​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്തും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.
മ​​​ക​​​ളെ കാ​​​ണാ​​​താ​​​യെ​​​ന്ന് കാ​​​ണി​​​ച്ച് ക​​ഴി​​ഞ്ഞ മാ​​​ർ​​​ച്ച് 22നാ​​​ണ് പി​​​താ​​​വ് ജ​​​യിം​​​സ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

വെ​​​ച്ചൂ​​​ച്ചി​​​റ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും ഇ​​തു​​വ​​രെ ജെ​​​സ്ന​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​ല്ല. ജെ​​​സ്ന​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ വി​​​വ​​​രം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ര​​​ണ്ട് ല​​​ക്ഷം രൂ​​​പ ഇ​​​നാം ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല.


തു​​​ട​​​ർ​​​ന്ന് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.