ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ ഹൈദരാബാദിലേക്കു മാറ്റി
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ ഹൈദരാബാദിലേക്കു മാറ്റി
Wednesday, May 4, 2016 12:19 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സ്‌ഥലം മാറ്റി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നടപടി ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയതിനു പിന്നാലെയാണു സുപ്രീംകോടതി കൊളീജിയത്തിന്റെ നടപടി. എന്നാൽ, സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശയിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണമുണ്ടായിട്ടില്ല.

രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരുന്നതു റദ്ദാക്കിയ ഏപ്രിൽ 22ലെ ഹൈക്കോടതി ഉത്തരവ് കേന്ദ്ര സർക്കാരിനു വലിയ തലവേദനയുണ്ടാക്കിയിരുന്നു. അതിനെതിരേ കേന്ദ്രസർക്കാർ നൽകിയ അടിയന്തര ഹർജി പരിഗണിച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഈ ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് ചീഫ് ജസ്റ്റീസിനെ സ്‌ഥലം മാറ്റിയത്.


ആന്ധ്ര, തെലുങ്കാന സംസ്‌ഥാനങ്ങളുടെ ഹൈക്കോടതിയായ ഹൈദരാബാദ് ഹൈക്കോടതിയിൽ ആ
ക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ദിലിപ് ബി. ഭോസലെയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2014 ജൂലൈയിലാണ് ജസ്റ്റീസ് കെ.എം. ജോസഫ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്. കേരള ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.