കുട്ടികൾക്കു പീഡനം; ജനക്കൂട്ടം സ്കൂൾ ആക്രമിച്ചു
Thursday, June 30, 2016 12:27 PM IST
യാവാത്മാൾ(മഹാരാഷ്ര്‌ട): കിൻഡൻ ഗാർട്ടനിലും പ്രൈമറി ക്ലാസുകളിലും പഠിക്കുന്ന കുട്ടികളെ രണ്ട് അധ്യാപകർ പീഡിപ്പിച്ചെന്ന വാർത്തയെത്തുടർന്ന് ജനക്കൂട്ടം സ്കൂൾ ആക്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നഗരത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സംയുക്‌തമായി ബന്ദ് ആചരിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

പന്ത്രണ്ട് രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് അധ്യാപകരായ യാഷ് ബൊറുന്ദിയ, അമോൽ ഷിർസാഗർ എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇന്ന് സ്കൂളിലെത്തിയ മാതാപിതാക്കളും നാട്ടുകാരും ചേർന്നാണ് സ്കൂൾ ആക്രമിച്ചത്. സംഘർഷത്തെത്തുടർന്ന് പോലീസ് എത്തി .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.