മുംബൈ സ്ഫോടനക്കേസ്: പ്രതിയുടെ മരണം സിബിഐ അന്വേഷിക്കും
Sunday, September 25, 2016 12:29 PM IST
ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടനക്കേസിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് എകെ 56 തോക്ക് നല്കിയ ഹനീഫ് കഡവാലയുടെ മരണം സിബിഐ അന്വേഷിക്കും. മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ ഹനീഫിന്റെ കൊലപാതകത്തിൽ അധോലോക നായകൻ ഛോട്ടാ രാജനും സഹായികൾക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടൈഗർ മേമന്റെ നിർദേശപ്രകാരം മുംബൈ സ്ഫോടനപരമ്പരയിൽ ഉപയോഗിക്കാനുള്ള ആയുധം എത്തിച്ച ഹനീഫ് കഡവാലയെ 2001 ഫെബ്രുവരി ഏഴിനാണ് മൂന്ന് അനുയായികൾക്കൊപ്പം വെടിവച്ച് കൊലപ്പെടുത്തിയത്. 1993ൽ മുംബൈയിലും പരിസരപ്രദേശത്തും നടന്ന 12 സ്ഫോടനങ്ങളിൽ 257 ജീവനുകളാണു പൊലിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.