ജയലളിതയുടെ പേരിൽ ഉത്തരവുകൾ
ജയലളിതയുടെ പേരിൽ ഉത്തരവുകൾ
Monday, September 26, 2016 11:39 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതായി സൂചിപ്പിച്ച് സർക്കാരിന്റെയും പാർട്ടിയുടെയും പത്രക്കുറിപ്പുകൾ.

അരിയാലൂരിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മരിച്ച 14 പേരുടെ കുടുംബാംഗങ്ങൾക്ക് ജയ ആശ്വാസധനം പ്രഖ്യാപിച്ചതായാണ് ഒരറിയിപ്പ്.

അടുത്ത മാസത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനുകളിലേക്കുള്ള എഡിഎംകെ സ്‌ഥാനാർഥികളുടെ ലിസ്റ്റ് ജയലളിത അംഗീകരിച്ചെന്നു കാണിച്ചാണു പാർട്ടിയുടെ പത്രക്കുറിപ്പ്.


കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്ച മുതൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണു ജയലളിത.

ജയലളിതയ്ക്കു കുറച്ചു ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്നും സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയെ ന്നും അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബ്ബയ്യ വിശ്വനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.