കാഷ്മീരിൽ കല്ലേറ്; സ്ത്രീ മരിച്ചു, രണ്ടു പേർക്കു പരിക്ക്
Tuesday, September 27, 2016 12:51 PM IST
ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ വിഘടനവാദികളുടെ ശാസന ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾക്കു നേരേയുണ്ടായ കല്ലേറിൽ ഒരു സ്ത്രീ മരിച്ചു. രണ്ടു യുവതികൾക്കു പരിക്കേറ്റു. അക്രമികളെ കണ്ടു വാഹനം തിരിച്ചയുടൻ യുവാക്കൾ സംഘം ചേർന്ന് കല്ലെറിയുകയായിരുന്നു. പരിക്കേറ്റ രണ്ടു യുവതികളുടെ നില ഗുരുതരമാണ്. സഫാ കദലിലെ അലി മസ്ജിദിനു സമീപം സ്കൂട്ടറിൽ വരികയായിരുന്ന ഫർക്വാൻ ഹാമിദ് എന്നയാൾക്കും കല്ലേറിൽ പരിക്കേറ്റു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഫർക്വാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെയാണു കാഷ്മീർ താഴ്വര യിൽ സംഘർഷം ഉടലെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.