ഉറി ആക്രമണം: ഭീകരരെ സഹായിച്ച രണ്ടുപേർ എൻഐഎ കസ്റ്റഡിയിൽ
ഉറി ആക്രമണം: ഭീകരരെ സഹായിച്ച രണ്ടുപേർ എൻഐഎ കസ്റ്റഡിയിൽ
Wednesday, September 28, 2016 12:59 PM IST
ജമ്മു/ന്യൂഡൽഹി: ഉറിയിലെ സൈനികകേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിനു ഭീകരരെ സഹായിച്ച രണ്ടുപേർ എൻഐഎ കസ്റ്റഡിയിൽ. ഭീകരരെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ സഹായിച്ച പാക് അധിനിവേശ കാഷ്മീരിലെ (പിഒകെ) മുസാഫറാബാദ് സ്വദേശികളായ ഫൈസൽ ഹുസൈൻ അവാൻ, അഷാൻ ഖുർഷിദ് എന്നിവരെയാണു ശനിയാഴ്ച ബിഎസ്എഫും സൈന്യവും ചേർന്നു പിടികൂടിയത്. ഉറിയിലെ ഗാവലാത്ത ഗ്രാമത്തിലെ അൻഗൂർ പോസ്റ്റിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഇന്നലെ ജമ്മുവിലെ കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും എൻഐഎ കസ്റ്റഡിയിൽ വിട്ട് ഉത്തരവാകുകയും ചെയ്തു.അറസ്റ്റിനുശേഷം ഡെൽഹിയിലേക്കു കൊണ്ടുവന്ന ഇവരെ വിവിധ അന്വേഷണസംഘങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ചോദ്യംചെയ്തു.


ശാസ്ത്രീയപരിശോധനയ്ക്കും വിധേയരാക്കി. ഉറി ആക്രമണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടിലായിരുന്നു രണ്ടുപേരും ആദ്യം. വിശദമായ ചോദ്യംചെയ്യലിൽ ഭീകരർക്കു നുഴഞ്ഞുകയറാൻ സൗകര്യം ചെയ്ത കാര്യം സമ്മതിച്ചു. കൊല്ലപ്പെട്ട നാലുഭീകരരുടെയും ചിത്രങ്ങൾ കാണിച്ചപ്പോൾ അവരിലൊരാൾ പിഒകെയിലെ മുസാഫറാബാദിലുള്ള ദാർബാംഗ് നിവാസി ഹാഫീസ് അഹമ്മദ് ആണെന്ന് ഫൈസൽ ഹുസൈൻ സമ്മതിച്ചു. കഴിഞ്ഞ 18 നു ഉറിയിലെ സൈനികകേന്ദ്രത്തിനു നേരേ നടന്ന ഭീകരാക്രമണത്തിൽ 18 സൈനികരാണു കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.