ബിഹാറിലെ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി
Friday, September 30, 2016 12:35 PM IST
പാറ്റ്ന: നിതീഷ്കുമാർ സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സമ്പൂർണ മദ്യനിരോധനത്തിനെതിരേ പാറ്റ്ന ഹൈക്കോടതി. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് ഇഖ്ബാൽ അഹമ്മദ് അൻസാരി, ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഏപ്രിൽ അഞ്ചിന് സർക്കാർ നടപ്പിലാക്കിയ മദ്യനിരോധന നിയമം ഭരണഘടനാവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യ വ്യവസായ സംഘടനയും നിരവധി വ്യക്‌തികളും നല്കിയ ഹർജിയിലാണു ഹൈക്കോടതിയുടെ വിധി.


നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി അധികാരത്തിൽ എത്തിയതിനുപിന്നാലെ ഏപ്രിൽ ഒന്നിനാണ് സംസ്‌ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയത്. പിന്നീടത് സമ്പൂർണ മദ്യനിരോധനത്തിനു വഴിമാറി.മദ്യം വീട്ടിൽ സൂക്ഷിച്ചാൽ കുടുംബത്തിലെ പ്രായപൂർത്തിയായവരെ അറസ്റ്റ് ചെയ്യുമെന്ന വ്യവസ്‌ഥയുള്ള കടുത്ത നിയമമാണു സംസ്‌ഥാനം നടപ്പാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.