നേവിയുടെ യുദ്ധക്കപ്പൽ മറിഞ്ഞ് രണ്ടു മരണം; 14 പേർക്കു പരിക്ക്
നേവിയുടെ യുദ്ധക്കപ്പൽ മറിഞ്ഞ് രണ്ടു മരണം; 14 പേർക്കു പരിക്ക്
Monday, December 5, 2016 2:55 PM IST
ന്യൂഡൽഹി/മുംബൈ: ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വ കീഴ്മേൽ മറിഞ്ഞ് രണ്ടു നാവികർ മരിച്ചു. 14 പേർക്കു പരിക്കേറ്റതായും ഇന്ത്യൻ നാവിക സേന അറിയിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ നാവികസേനാ താവളത്തിൽ ഇന്നലെ അറ്റകുറ്റപ്പണികൾക്കുശേഷം നേവൽ ഡോക്യാർഡിലേക്ക് ഇറക്കവേയാണ് അപകടം ഉണ്ടായത്. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് നാവിക സേനാ വക്‌താവ് ക്യാപ്റ്റൻ ഡി.കെ. ശർമ പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് ബെത്വ 2014 ജനുവരിയിൽ ചെറിയ അപകടത്തിൽപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ബെത്വ നദിയുടെ പേരാണ് കപ്പലിനു നല്കിയിരിക്കുന്നത്.


വെസ്റ്റേൺ നേവൽ കമാൻഡിലെ യുദ്ധക്കപ്പലുകളിൽ പ്രധാനിയാണ്. 3,850 ടൺ ഭാരമുള്ള ഐഎൻഎസ് ബെത്വയ്ക്ക് 126 മീറ്റർ നീളമുണ്ട്.

30 നോട്ടിക്കൽ മൈൽ വേഗതയുള്ള ബത്വയിൽനിന്നും ഉറാൻ കപ്പൽവേധ മിസൈലുകളും ആകാശത്തേക്കു തൊടുക്കാവുന്ന ബറാക് ഒന്ന് ഭൂതല മിസൈലുകളും ടോർപ്പിഡോകളും വിക്ഷേപിക്കാൻ സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.