പല രോഗങ്ങൾ ഉള്ളത് അപായം കൂട്ടി: ഡോ. റിച്ചാർഡ് ബെയ്ലി
Monday, December 5, 2016 2:55 PM IST
ചെന്നൈ: നിരവധി രോഗങ്ങളോട് ഒരേസമയം മല്ലിടുന്നതിനിടയിലുണ്ടായ ഹൃദയസ്തംഭനമാണു ജയലളിതയുടെ നില അതീവ ഗുരുതരമാക്കിയതെന്നു ലണ്ടനിൽനിന്നെത്തിയ ഡോക്ടർ റിച്ചാർഡ് ബെയ്ലി.

നേരത്തേ ശ്വാസകോശത്തിലെ അണുബാധമൂലമുള്ള പ്രശ്നങ്ങൾ ഒട്ടൊക്കെ ശമിച്ചെങ്കിലും നിരവധി രോഗങ്ങൾ ഉണ്ടായിരുന്നത് എപ്പോഴും അപായസാധ്യത നിലനിർത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ആധുനികമായ ഇസിഎംഒ സംവിധാനമാണ് അപ്പോളോ ആശുപത്രിയിലേതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാർക്കു പുറമേ ന്യൂഡൽഹി എയിംസിലെയും അപ്പോളോ ആശുപത്രിയിലെയും ഡോക്ടർമാർ ജയയെ പരിചരിക്കാനെത്തി.


എയിംസിലെ കാർഡിയോ സർജൻ ഡോ. സച്ചിൽ തൽവാർ, ഹൃദ്രോഗ വിദഗ്ധൻ ജോ രാജീവ് നാരംഗ്, പൾമോണോളജിസ്റ്റ് ഡോ. ജിസി ഖിലാനി, അനസ്തേഷ്യ സ്പെഷലിസ്റ്റ് ഡോ. അഞ്ജൻ ട്രിക്ക എന്നിവരാണ് അപ്പോളോയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.