ജയശങ്കർ ചൈനയിൽ ചർച്ച നടത്തും
ജയശങ്കർ ചൈനയിൽ ചർച്ച നടത്തും
Thursday, February 16, 2017 3:16 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​മാ​ർ അ​ടു​ത്ത ബു​ധ​നാ​ഴ്ച ബെ​യ്ജിം​ഗി​ൽ ച​ർ​ച്ച ന​ട​ത്തും. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ വ​ന്ന​പ്പോ​ൾ തീ​രു​മാ​നി​ച്ച​താ​ണു ത​ന്ത്ര​പ്ര​ധാ​ന​വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു സെ​ക്ര​ട്ട​റി​ത​ല ച​ർ​ച്ച.

ഇ​തി​ൽ ആ​ദ്യ​വ​ട്ട​മാ​ണ് ബു​ധ​നാ​ഴ്ച ന​ട​ക്കു​ക. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​തി​നാ​യി ബെ​യ്ജിം​ഗി​ലെ​ത്തും. നാ​ളെ ശ്രീ​ല​ങ്ക​യി​ലേ​ക്കു പോ​കു​ന്ന ജ​യ​ശ​ങ്ക​ർ തി​ങ്ക​ൾ വ​രെ അ​വി​ടെ ച​ർ​ച്ച ന​ട​ത്തും. ചൈ​ന​യി​ൽ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ത​ങ്ങി​യ​ശേ​ഷം വ്യാ​ഴാ​ഴ ്ച ​ധാ​ക്ക​യി​ലെ​ത്തി ര​ണ്ടു ദി​വ​സം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും.


ആ​ണ​വ​ദാ​താ​ക്ക​ളു​ടെ സം​ഘ(​എ​ൻ​എ​സ്എ)​ത്തി​ലെ ഇ​ന്ത്യ​ൻ അം​ഗ​ത്വ​ത്തെ​യും മ​സൂ​ദ് അ​സ​റി​നെ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​യും ചൈ​ന എ​തി​ർ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.