റാ​യ്ബ​റേ​ലി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്
റാ​യ്ബ​റേ​ലി​യി​ലെ  ജ​ന​ങ്ങ​ൾ​ക്കു സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്
Wednesday, February 22, 2017 2:41 PM IST
ന്യൂ​​ഡ​​ൽ​​ഹി: റാ​​യ്ബ​​റേ​​ലി​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ ഗാ​​ന്ധി​​യു​​ടെ ക​​ത്ത്. ആ​​രോ​​ഗ്യ​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്താ​​നാ​​വി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് അ​​മേ​​ത്തി​​യി​​ലേ​​യും റാ​​യ്ബ​​റേ​​ലി​​യി​​ലേ​​യും വോ​​ട്ട​​ർ​​മാ​​ർ​​ക്ക് സോ​​ണി​​യ ക​​ത്തെ​​ഴു​​തി​​യ​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രെ ക​​ത്തി​​ൽ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​മു​​ന്ന​​യി​​ച്ച സോ​​ണി​​യ ബി​​ജെ​​പി​​ക്ക് വോ​​ട്ട് ചെ​​യ്യ​​രു​​തെ​​ന്നും വോ​​ട്ട​​ർ​​മാ​​രോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു.

അ​​മേ​​ത്തി​​യും റാ​​യ്ബ​​റേ​​ലി​​യും ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ന്‍റെ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ഭാ​​ഗ​​മാ​​ണെ​​ന്നും മ​​ണ്ഡ​​ല​​ത്തി​​ലെ ജ​​ന​​ങ്ങ​​ളെ പ്ര​​തി​​നി​​ധാ​​നം ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​ത് അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണെ​​ന്നും സോ​​ണി​​യ ക​​ത്തി​​ൽ പ​​റ​​യു​​ന്നു.


കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ത്തെ വി​​ക​​സ​​ന​​ത്തെ ന​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ത​​ങ്ങ​​ളു​​ടെ ജ​​ന​​ങ്ങ​​ളെ ഇ​​ല്ലാ​​താ​​ക്കാ​​ൻ ഏ​​തെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​യി ഇ​​തി​​നു​​മു​​ന്പ് കാ​​ണാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടാ​​വി​​ല്ല. എ​​ന്നാ​​ൽ മോ​​ദി സ​​ർ​​ക്കാ​​ർ ഇ​​താ​​ണ് ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. സ​​ന്പ​​ന്ന​​രാ​​യ ഏ​​താ​​നും ചി​​ല കോ​​ർ​പ​റേ​​റ്റു​​ക​​ൾ​​ക്കാ​​യാ​​ണ് സ​​ർ​​ക്കാ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​തി​​ന്‍റെ ഭാ​​രം പാ​​വ​​ങ്ങ​​ളു​​ടെ മേ​​ലും അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നും സോ​​ണി​​യ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.