രാഹുലിനു രാഷ്‌‌ട്രീയപക്വത നേടാൻ സമയം നൽകണം: ഷീല ദീക്ഷിത്
രാഹുലിനു രാഷ്‌‌ട്രീയപക്വത നേടാൻ സമയം നൽകണം: ഷീല ദീക്ഷിത്
Friday, February 24, 2017 2:19 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കു രാഷ്‌‌ട്രീ യ​ത്തി​ൽ പ​ക്വ​ത കൈ​വ​രി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ഷീ​ല ദീ​ക്ഷി​ത്. രാ​ഹു​ലി​ന്‍റെ പ്രാ​യം പ​ക്വ​ത​യി​ലേ​ക്കെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തെ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണു മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​ത് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. രാ​ഹു​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ൽ​പ​തു​ക​ളി​ലാ​ണ്. രാഷ്‌‌ട്രീയ​ത്തി​ൽ പ​ക്വ​ത നേ​ടാ​ൻ ഇ​നി​യും സ​മ​യം കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. രാ​ജ്യ​ത്ത് ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന​തു രാ​ഹു​ൽ ഗാ​ന്ധി മാ​ത്ര​മാ​ണെ​ന്നും ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.

രാ​ഹു​ൽ ഇ​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​തി​രി​ക്കു​ന്ന പി​ന്നീ​ട് അ​തി​നു​ള്ള അ​വ​സ​രം വ​ന്നു ചേ​രു​മെ​ന്നു​ള്ള​തു കൊ​ണ്ടാ​ണ്. മ​ന​സി​ലു​ള്ള​ത് തു​റ​ന്നു പ​റ​യു​ന്ന​ത് രാ​ഹു​ൽ മാ​ത്ര​മാ​ണ്.
രാ​ഹു​ൽ​ഗാ​ന്ധി കോ​ണ്‍ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കെ​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഈ ​വ​ർ​ഷംത​ന്നെ അ​തു സം​ഭ​വി​ച്ചേ​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കേ​ണ്ട​തു​ണ്ട്. കോ​ണ്‍ഗ്ര​സി​നും മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ മാ​റ്റ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ വ​ര​വി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് രാ​ഹു​ൽ ഈ ​വ​ർ​ഷം എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.

പ്രി​യ​ങ്ക ഗാ​ന്ധി​യും വ​ള​രെ ബു​ദ്ധി​മ​തി​യാണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​മാ​ജ്്‌‌വാ​ദി പാ ർ​ട്ടി​യു​മാ​യു​ള്ള കോ​ണ്‍ഗ്ര​സ് സം​ഖ്യത്തി​ൽ പ്രി​യ​ങ്ക നി​ർ​ണാ​യ​ക പ​ങ്കാ​ണു വ​ഹി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു രാഷ്‌‌ട്രീയ​ത്തി​ലേ​ക്ക് ഇ​റ​ങ്ങ​ണോ വേ​ണ്ട​യോ എ​ന്ന​ത് പ്രി​യ​ങ്ക യു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. രാ ഹു​ലും പ്രി​യ​ങ്ക​യും കോ​ണ്‍ഗ്ര​സി​ന്‍റെ നേ തൃ​നി​ര​യി​ലേ​ക്ക് വൈ​കാ​തെ എ​ത്തു​മെ ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.


ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ താ​ൻ പ്ര​ചാ​ര​ണ രം​ഗ​ത്തുനി​ന്നു പി​ൻ​വാ​ങ്ങി​യെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. അ​സു​ഖം മൂലമാണ് കാ​ണ്‍പൂ​രി​ലും ബ​നാ​റ​സി​ലും പാ​ർ​ട്ടി പ​രി​പാ​ടി​ക്ക് എ​ത്താ​തി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ബ​നാ​റ​സി​ലേ​ക്കു പ്ര​ചാ​ര​ണ​ത്തി​നു പോ​കു​മെ​ന്നും ഷീ​ല ദീ​ക്ഷി​ത് പറഞ്ഞു. ആ​ദ്യം ചി​ല ക​ല്ലു​ക​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യുപിയിൽ എ​സ്പി-​കോ​ണ്‍ഗ്ര​സ് സ​ഖ്യം നേ​ട്ട​മു​ണ്ടാ​ക്കും. രാ​ഹു​ൽ അ​ഖി​ലേ​ഷ് യാ​ദ​വും ഇ​ത്ത​വ​ണ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാഷ്‌‌ട്രീയ​ത്തി​ൽനി​ന്നു വി​ര​മി​ക്കാ​നു​ള്ള ആ​ലോ​ച​ന​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​ൻ അ​തേ​ക്കു​റി​ച്ചു ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ല പാ​ർ​ട്ടി പ​റ​യു​ന്ന​തു പോ​ലെ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. രാ​ഷ്‌‌ട്രീ​യ​ത്തി​ൽ അ​ദ്ഭുത​ക​ര​മാ​യി നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ വ്യ​ക്തി​പ​ര​മാ​യി ത​നി​ക്കു ക​ഴി​ഞ്ഞു. അ​തി​നാ​ൽ ത​ന്നെ ഒ​ന്നി​ലും ദുഃഖ​വു​മി​ല്ല. അ തു കൊ​ണ്ടുത​ന്നെ വി​ര​മി​ക്കേ​ണ്ട കാ​ര്യ​വു​മി​ല്ലെ​ന്നും ഷീ​ല ദീ​ക്ഷി​ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.