യുപി മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ പൂജ; പ്രവേശനം വൈകും
യുപി മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ പൂജ;  പ്രവേശനം വൈകും
Monday, March 20, 2017 1:03 PM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലേ​​ക്കു യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ഉ​​​ട​​​ൻ താ​​​മ​​​സം മാ​​​റി​​​ല്ലെ​​​ന്നു സൂ​​​ച​​​ന. ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നു​​​വേ​​​ണ്ടി ബം​​​ഗ്ലാ​​​വി​​​ൽ പൂ​​​ജ​​​ക​​​ളും യ​​​ജ്ഞ​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്.
ശു​​​ദ്ധീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞു പ്ര​​​വേ​​​ശി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നാ​​​ൽ വി​​​വി​​​ഐ​​​പി ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​​ണ് ആ​​​ദി​​​ത്യ​​​നാ​​​ഥ് ഇ​​​പ്പോ​​​ൾ ത​​​ങ്ങു​​​ന്ന​​​ത്. ഗോ​​​ര​​​ഖ്പു​​​ർ, അ​​​ല​​​ാഹാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ഴു പു​​​രോ​​​ഹി​​​ത​​​ന്മാ​​​രാ​​​ണ് യ​​​ജ്ഞ​​​ഹോ​​​മാ​​​ദി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്. ആ​​​ദി​​​ത്യ​​​നാ​​​ഥ് പൂ​​​ജ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ല.


ആ​​​ദി​​​ത്യ​​​നാ​​​ഥ് യോ​​​ഗി, മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്നു ഹി​​​ന്ദി​​​യി​​​ലെ​​​ഴു​​​തി​​​യ ഫ​​​ല​​​കം കാ​​​ളി​​​ദാ​​​സ് റോ​​​ഡി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ബം​​​ഗ്ലാ​​​വി​​​നു മു​​​ന്പി​​​ൽ പ​​​തി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​ഫ​​​ല​​​ക​​​ത്തി​​​നു​​​മു​​​ന്പി​​​ൽ സ്വ​​​സ്തി​​​ക ചി​​​ഹ്ന​​​വും പ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്.

ഗൃ​​​ഹ​​​പ്ര​​​വേ​​​ശ​​​ന വേ​​​ള​​​യി​​​ൽ സ്വ​​​സ്തി​​​ക ചി​​​ഹ്നം പ​​​തി​​​ക്കു​​​ന്ന​​​തു ശു​​​ഭ​​​സൂ​​​ച​​​ക​​​മാ​​​യി ഹൈ​​​ന്ദ​​​വ​​​ർ ക​​​രു​​​തു​​​ന്നു. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ലാ​​​യം സിം​​​ഗ് യാ​​​ദ​​​വ്, അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്, ബി​​​എ​​​സ്പി അ​​​ധ്യ​​​ക്ഷ മാ​​​യാ​​​വ​​​തി എ​​​ന്നി​​​വ​​​രാ​​​ണ് നേ​​​ര​​​ത്തേ ഈ ​​​ബം​​​ഗ്ലാ​​​വി​​​ൽ താ​​​മ​​​സി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.