ആദിത്യനാഥിനു മുന്നിൽ ദളിതരെ സോപ്പിട്ടു കുളിപ്പിച്ചു നിർത്തി ഉദ്യോഗസ്ഥർ
ആദിത്യനാഥിനു മുന്നിൽ ദളിതരെ സോപ്പിട്ടു കുളിപ്പിച്ചു നിർത്തി ഉദ്യോഗസ്ഥർ
Thursday, May 25, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു മു​ന്നി​ൽ ദ​ളി​ത​രെ സോ​പ്പി​ട്ടു കു​ളി​പ്പി​ച്ച് സെ​ന്‍റും പൂ​ശി നി​ർ​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ന്ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​യെ കാ​ണ​മെ​ങ്കി​ൽ സോ​പ്പി​ട്ടു കു​ളി​ച്ച് സെ​ന്‍റും പൂ​ശി വ​ര​ണ​മെന്നാണു ദ​ളി​ത​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്.

കു​ശി​ന​ഗ​റി​ലെ മെ​യി​ൻ​പൂ​ർ കോ​ട്ട് ഗ്രാ​മ​ത്തി​ലെ മു​ഷാ​ർ ബ​സ്തി​യി​ലാ​ണ് യോ​ഗി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഗ്രാ​മ​ത്തി​ലെ എ​ലി​പി​ടി​ത്ത​ക്കാ​രാ​യ മു​ഷാ​ർ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​ർ ഇ​ന്നും അ​യി​ത്ത​വും തൊ​ട്ടു​കൂ​ടാ​യ്മ​യും അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ന്ന ത​ങ്ങ​ളു​ടെ ചേ​രി​യി​ലേ​ക്കു വ​ലി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ​ത​ന്നെ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് അ​ന്പ​ര​പ്പാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ ഗ്രാ​മ​ത്തി​ൽ പു​തി​യ ശൗ​ചാ​ല​യ​ങ്ങ​ൾ പ​ണി​തു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ളു​ടെ മു​ഖം മി​നു​ക്കി. ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ൾ​ക്ക് സോ​പ്പും ഷാ​ന്പൂ​വും പെ​ർ​ഫ്യൂ​മു​ക​ളും ത​ന്നെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.


മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തു​ന്പോ​ൾ ഇ​തെ​ല്ലാം ഉ​പ​യോ​ഗി​ച്ചി​ട്ടു വ​ര​ണ​മെ​ന്നാ​ണ് ഇ​വ​രോ​ട് നി​ഷ്ക​ർ​ഷി​ച്ചി​രു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട പ​ട്ടാ​ള​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ യോ​ഗി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​മ്പ് എ​യ​ർ ക​ണ്ടീ​ഷ​ണ​ർ വ​ച്ച​തും സോ​ഫ​യും ക​സേ​ര​ക​ളും കൊ​ണ്ടി​ട്ട​തും മു​മ്പു വി​വാ​ദ​മാ​യി​രു​ന്നു.

യോ​ഗി പോ​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി എ​സി​യും സോ​ഫ​യും തി​രി​ച്ചു കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.