മീരാ കുമാർ നാമനിർദേശ പത്രിക നൽകി
മീരാ കുമാർ നാമനിർദേശ പത്രിക നൽകി
Wednesday, June 28, 2017 12:21 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രാഷ്‌ട്രപതി സ്ഥാ​നാ​ർ​ഥി​യാ​യി മീ​രാ കു​മാ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മീ​രാ കു​മാ​റി​നൊ​പ്പം കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ റാം ​യെ​ച്ചൂ​രി, സി​പി​ഐ നേ​താ​വ് ഡി. ​രാ​ജ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു സെ​റ്റ് പ​ത്രി​ക​യി​ൽ സോ​ണി​യ ഗാ​ന്ധി​യാ​ണ് നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്.

എ.​കെ. ആ​ന്‍റ​ണി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​ഫ. കെ.​വി. തോ​മ​സ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പി.​സി. ചാ​ക്കോ തു​ട​ങ്ങി​യ നേ​താ​ക്ക​ളും മീ​രാ കു​മാ​റി​നൊ​പ്പം എ​ത്തി​യി​രു​ന്നു. എ​ല്ലാ വ​സ്തു​ത​ക​ൾ​ക്കും മീ​തെ ജാ​തി ച​ർ​ച്ച​ക​ൾ വ​രു​ന്ന​തു ത​ന്നെ ഏ​റെ അ​സ്വ​സ്ഥ​യാ​ക്കു​ന്നു എ​ന്നു മീ​രാ കു​മാ​ർ പ​റ​ഞ്ഞു.


ഇ​ടു​ങ്ങി​യ​തും ഭി​ന്നി​പ്പി​ക്കു​ന്ന​തു​മാ​യ മാ​ന​സി​ക അ​വ​സ്ഥ​യാ​ണി​ത്. ഈ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഈ ​പ്ര​വ​ണ​ത തെ​ളി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ന്നു നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യി മീ​രാ കു​മാ​ർ പ​റ​ഞ്ഞു. നേരത്തെ ഗാ​ന്ധി​ജി​യു​ടെ സ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ആ​ശ​യ​ങ്ങ​ളു​ടെ​യും ത​ത്വ​ങ്ങ​ളു​ടെ​യും സ​ത്യ​ത്തി​ന്‍റെ​യും പോ​രാ​ട്ട​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. ത​ങ്ങ​ൾ ഈ ​മൂ​ല്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണു മ​ത്സ​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി മീ​രാ കു​മാ​ർ നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.