അടുത്ത രാഷ്‌ട്രപതിയെ ഇന്നറിയാം
അടുത്ത രാഷ്‌ട്രപതിയെ ഇന്നറിയാം
Wednesday, July 19, 2017 1:12 PM IST
ന്യൂഡ​​ൽ​​ഹി: രാ​​ഷ്‌​​ട്ര​​ത്തി​​ന്‍റെ പ്ര​​ഥ​​മ പൗ​​ര​​ൻ ആ​​രെ​​ന്ന് ഇ​​ന്ന​​റി​​യാം. രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം ഇ​​ന്നു പ്ര​​ഖ്യാ​​പി​​ക്കും. രാ​​വി​​ലെ പ​​തി​​നൊ​​ന്നോ​​ടെ വോ​​ട്ടെ​​ണ്ണ​​ൽ ആ​​രം​​ഭി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും.

ഭ​​ര​​ണ​​പ​​ക്ഷ​​സ്ഥാ​​നാ​​ർ​​ഥി രാം​​നാ​​ഥ് കോ​​വി​​ന്ദി​​നു പ്ര​​തി​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി മീ​​രാ കു​​മാ​​റി​​നേ​​ക്കാ​​ൾ ഏ​​റെ മു​​ൻ​​തൂ​​ക്ക​​മു​​ണ്ട്. 4120 എം​​എ​​ൽ​​എ​​മാ​​രും 776 എം​​പി​​മാ​​രും അ​​ട​​ങ്ങു​​ന്ന ഇ​​ല​​ക്‌​​ട​​റ​​ൽ കോ​​ള​​ജി​​ൽ 99 ശ​​ത​​മാ​​നം പേ​​ർ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഓ​​രോ സം​​സ്ഥാ​​ന​​ത്തെ​​യും ജ​​ന​​സം​​ഖ്യ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് എം​​എ​​ൽ​​എ​​മാ​​രു​​ടെ വോ​​ട്ട് മൂ​​ല്യം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ഒ​​രു എം​​പി​​യു​​ടെ വോ​​ട്ട് മൂ​​ല്യം 708 ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.