റീഫണ്ട് വേണ്ടവർ വിദേശ അക്കൗണ്ട് വിവരം നല്കണം
Monday, July 24, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ വി​ദേ​ശ​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​രം ന​ൽ​കേ​ണ്ട​ത് നി​കു​തി റീ​ഫ​ണ്ട് വേ​ണ്ട പ്ര​വാ​സി​ക​ൾ മാ​ത്ര​മെ​ന്നു നി​കു​തി അ​ധി​കൃ​ത​ർ. പ്ര​വാ​സി​ക​ളു​ടെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ വി​ദേ​ശ​ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ളം ഉ​ണ്ട്. ഇ​ത് എ​ല്ലാ​വ​രും പൂ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​ത്യ​ക്ഷ നി​കു​തി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) ചെ​യ​ർ​മാ​ൻ സു​ശീ​ൽ ച​ന്ദ്ര പ​റ​ഞ്ഞു. നേ​ര​ത്തേ കൂ​ടു​ത​ൽ തു​ക നി​കു​തി​യാ​യി അ​ട​ച്ച​വ​ർ റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം മ​തി ഇ​തെ​ന്നാ​ണു ച​ന്ദ്ര പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.