നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വൈ.സി. മോദി എൻഐഎ തലവൻ
നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ  വൈ.സി. മോദി എൻഐഎ തലവൻ
Monday, September 18, 2017 12:44 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വൈ.​സി. മോ​ദി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ഐ​എ) ത​ല​വ​ൻ. ഒ​ക്ടോ​ബ​റി​ൽ ശ​ര​ത്കു​മാ​ർ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് വൈ.​സി. മോ​ദി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്. 2021 മേ​യ് 31 വ​രെ ഇ​ദ്ദേ​ഹം എ​ൻ​ഐ​എ ത​ല​വ​നാ​യി തു​ട​രും.

2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​ൻ വൈ.​സി. മോ​ദി​യാ​യി​രു​ന്നു. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റ്, ന​രോ​ദ പാ​ട്യ, ന​രോ​ദ ഗാം ​തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ച്ച​ത്.


1984 ബാ​ച്ച് ആ​സാം-​മേ​ഘാ​ല​യ കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വൈ.​സി. മോ​ദി. സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.