നികുതിപിരിവ് ലക്ഷ്യത്തിലും കുറവായി
Tuesday, September 19, 2017 1:51 PM IST
മും​ബൈ: കി​ട്ടാ​ക്ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ആ​ദാ​യ​നി​കു​തി വി​ഹി​തം കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​തു​മൂ​ലം മൊ​ത്തം നി​കു​തി​പി​രി​വ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല.

സെ​പ്റ്റം​ബ​ർ 15-ന് ​അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന മു​ൻ​കൂ​ർ നി​കു​തി ഇ​ന​ത്തി​ൽ മും​ബൈ​യി​ൽ ല​ഭി​ച്ച​ത് 69,000 കോ​ടി രൂ​പ​മാ​ത്രം. മു​ൻ​വ​ർ​ഷം ല​ഭി​ച്ച​ത് 62,370 കോ​ടി. വ​ർ​ധ​ന 10.64 ശ​ത​മാ​നം.
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 37 ശ​ത​മാ​നം കു​റ​ച്ചേ നി​കു​തി അ​ട​ച്ചു​ള്ളൂ. വി​ദേ​ശ​ബാ​ങ്കാ​യ സി​റ്റി​യും 34 ശ​ത​മാ​നം കു​റ​ച്ചു.


എ​ന്നാ​ൽ പെ​ട്രോ​ളി​യം ക​ന്പ​നി​യാ​യ എ​ച്ച്പി​സി​എ​ൽ 70 ശ​ത​മാ​നം അ​ധി​ക​നി​കു​തി അ​ട​ച്ചു. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ ക്ര​മ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പ​നി​ക്കു ലാ​ഭം​കൂ​ടി.
ഈ ​വ​ർ​ഷം മും​ബൈ സോ​ണി​ൽ​നി​ന്ന് 3.16 ല​ക്ഷം കോ​ടി രൂ​പ​യാ​ണു നി​കു​തി പി​രി​വ് ല​ക്ഷ്യം. വർഷം പകുതിയായ പ്പോൾ ല​ഭി​ച്ച​ത് 1.2 ല​ക്ഷം കോ​ടി മാ​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.