കാ​ർ ട്രക്കിലിടിച്ചു നാ​ലു വിദ്യാർഥികൾ മ​രി​ച്ചു
കാ​ർ ട്രക്കിലിടിച്ചു നാ​ലു വിദ്യാർഥികൾ മ​രി​ച്ചു
Friday, October 6, 2017 1:05 PM IST
ബം​​ഗ​​ളൂ​​രു/ ​പ​​ത്ത​​നം​​തി​​ട്ട: ക​​ർ​​ണാ​​ട​​ക​ രാ​മ​ന​ഗ​ര ജി​​ല്ല​​യി​​ൽ കാ​​റും ട്ര​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു നാ​​ലു മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചു. മ​​ല്ല​​പ്പ​​ള്ളി ക​​ല്ലൂ​​പ്പാ​​റ, തു​​രു​​ത്തി​​ക്കാ​​ട് മ​​രു​​തി​​ക്കു​​ന്നി​​ൽ ജേ​​ക്ക​​ബ് എം. ​​തോ​​മ​​സി​​ന്‍റെ മ​​ക​​ൻ ജോ​​യ​​ൽ ജേ​​ക്ക​​ബ് (21), പ​​ത്ത​​നം​​തി​​ട്ട വെ​​ട്ടി​​പ്രം പൊ​​യ്ക​​യി​​ൽ സു​​ദീ​​പ് ജോബിന്‍റെ മ​​ക​​ൻ നി​​ഖി​ത് പി. സുദീപ് (21), പെ​​രു​​ന്പാ​​വൂ​​ർ അ​​ല്ല​​പ്ര മു​​തി​​ര​​ക്കാ​​ലാ​​യി​​ൽ എ​​ൽ​​ദോ എം. ​​ജോ​​സ​​ഫി​​ന്‍റെ മ​​ക​​ൾ ജീ​​ന എ​​ൽ​​ദോ (21), ദിവ്യ എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ 3.45ഓ​​ടെ ബം​​ഗ​​ളൂ​​രു - മൈ​​സൂ​​രു ദേ​​ശീ​​യ​​പാ​​ത​​യി​​ൽ രാം​​ഗ​​ന​​ഗ​​ർ ജി​​ല്ല​​യി​​ൽ സം​​ഗ​​ബ​​സ​​വ​​ന​​ഡോ​​ഡി ഗ്രാ​​മ​​ത്തി​​ൽ കെ​​ന്പ​​ഹ​​ള്ളി​​ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

വേ​​ഗ​​ത്തി​​ൽ വ​​ന്ന കാ​​ർ റോ​​ഡിലെ മീ​​ഡി​​യ​​നി​​ൽ ഇ​​ടി​​ച്ചു നി​​യ​​ന്ത്ര​​ണം വി​​ട്ട് മറുവ​​ശ​​ത്തെ ട്രാ​​ക്കി​​ലൂ​​ടെ വ​​ന്ന ഹ​​രി​​യാ​​ന ര​​ജി​​സ്ട്രേ​​ഷ​​നി​​ലു​​ള്ള ട്ര​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​ന്നു പ​​റ​​യു​​ന്നു. നാ​​ലു​​ പേ​​രും സം​​ഭ​​വസ്ഥ​​ല​​ത്തു​ത​​ന്നെ മ​​രി​​ച്ചു. സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി​​രു​​ന്ന നാ​​ലു​ പേ​​രും ദു​​ബാ​​യി​​ൽ സ​​ഹ​​പാ​​ഠി​​ക​​ളു​​മാ​​യി​​രു​​ന്നു. ട്ര​​ക്ക് ഡ്രൈ​​വ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.

ന​​ന്തി​​പ്പു​​ര രാ​​ജ​​രാ​​ജേ​​ശ്വ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മൂ​​ന്നാം​​ വ​​ർ​​ഷ എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് മ​​രി​​ച്ച ജോ​​യ​​ൽ. ദിവ്യ ഇ​​തേ കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്.

ജോ​​യ​​ലി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ ഗ​​ൾ​​ഫി​​ലാ​​ണ്. മാ​​താ​​വ്: സോ​​ളി ആ​​നി​​ക്കാ​​ട് പു​​ന്ന​​വേ​​ലി​​ൽ പ്ര​​മാ​​ട​​ക്കു​​ഴി​​യി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​രി:​​ഷെ​​റി​​ൻ ജേ​​ക്ക​​ബ്. സം​​സ്കാ​​രം പി​​ന്നീ​​ട്. സെ​​പ്റ്റം​​ബ​​ർ 16നാ​​യി​​രു​​ന്നു ജോ​​യ​​ലി​​ന്‍റെ സ​​ഹോ​​ദ​​രി​​യു​​ടെ വി​​വാ​​ഹം. അ​​തി​​നു​​ശേ​​ഷം 28നാ​​ണ് ജോ​​യ​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. നി​​ഖി​​ത് തൃ​​ക്കാ​​ക്ക​​ര ഭാ​​ര​​ത​​മാ​​ത കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​കോം വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. പ​​ഠ​​ന​​ത്തി​​നാ​​യി കൊ​ച്ചി പാ​​ലാ​​രി​​വ​​ട്ടം ജ​​ന​​താ റോ​​ഡി​​ൽ അ​മ്മ ജെസി​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​​മ​സം. ദു​​ബാ​​യി​​ൽ ജോ​​ലി​ചെ​​യ്യു​​ന്ന സു​ദീ​പ്, മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞു കൊ​ച്ചി​യി​ലെ​​ത്തി. മൃ​​ത​​ദേ​​ഹം ഇ​​ന്നു രാ​​വി​​ലെ ക​​ലൂ​​രി​​ലെ സ്റ്റേ​​ഡി​​യം ലി​​ങ്ക് റോ​​ഡി​​ലെ നി​​ഖി​​തി​​ന്‍റെ മാ​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​ക്കും. സം​​സ്കാ​​രം ഇ​​ന്നു വൈ​​കി​​ട്ട് 4.30ന് ​​പാ​​ലാ​​രി​​വ​​ട്ടം ഷാ​​രോ​​ണ്‍ മാ​​ർ​​ത്തോ​​മ പ​​ള്ളി​​യി​​ൽ. സ​ഹോ​ദ​രി: നി​​ഖി​​ത.


വെ​​ല്ലൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ബി​​ബി​​എ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ജീ​ന, സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങു​​ന്ന​​തി​​നു പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​ഴി​ഞ്ഞു മൂ​​ന്നി​​ന് അ​​ല്ല​​പ്ര തു​​രു​​ത്തി​​പ്പ​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ വ​​ലി​​യപ​​ള്ളി​​യി​​ൽ. ദു​​ബാ​​യി​​ൽ ജോ​​ലി​ചെ​​യ്യു​​ന്ന പി​​താ​​വ് എ​ൽ​ദോ ഇന്നലെ നാ​ട്ടി​ലെ​​ത്തി. വി​​ദേ​​ശ​​ത്താ​​യി​​രു​​ന്ന അ​​മ്മ ജൂ​ണോ അ​​ടു​​ത്തി​​ടെ​​യാ​​ണു നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജീ​​വ (കാ​​ന​​ഡ), ജി​​നി (ല​​ണ്ട​​ൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.