വിലയ്ക്കു വാങ്ങാനാവില്ല: രാഹുൽ
വിലയ്ക്കു വാങ്ങാനാവില്ല: രാഹുൽ
Monday, October 23, 2017 12:48 PM IST
ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ ശ​​​​​ബ്ദം അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്താ​​​​​നോ വി​​​​​ല​​​​​യ്ക്കു വാ​​​​​ങ്ങാ​​​​​നോ സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി. ഒ​​​ബി​​​സി നേ​​​​​താ​​​​​വാ​​​​​യ അ​​​​​ൽ​​​​​പേ​​​​​ഷ് ഠാ​​​​​ക്കൂ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ ചേ​​​​​രു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​​​ന്‍‌ റാ​​​ലി​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഉ​​​​​പാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ. നാ​​​​​നാ​​​​​ജാ​​​​​തി മ​​​​​ത​​​​​സ്ഥ​​​​​രാ​​​​​യ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ യു​​​​​വാ​​​​​ക്ക​​​​​ൾ നി​​​​​ശ​​​​​ബ്ദ​​​​​രായി​​​​​രി​​​​​ക്കി​​​​​ല്ല. അ​​​​​വ​​​​​രു​​​​​ടെ വാ​​​​​ക്കു​​​​​ക​​​​​ൾ വി​​​​​ല​​​​​യ്ക്കു വാ​​​​​ങ്ങാ​​​​​നാവില്ല.

ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നാ​​​​​ൽ ഒ​​​​​രു കോ​​​​​ടി രൂ​​​​​പ ന​​​​​ല്കാ​​​​​മെ​​​​​ന്ന് വാ​​​​​ഗ്ദാ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​താ​​​​​യ വെളിപ്പെടു ത്തലിനു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് രാ​​​​​ഹു​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വു​​​​​മാ​​​​​യെ​​​​​ത്തി​​​​​യ​​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തിന്‍റെ സ്വ​​​​രം വേ​​​​റി​​​​ട്ട​​​​താ​​​​ണ്. അ​​​​തി​​​​നാ​​​​യി നി​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു കോ​​​​ടി​​​​യോ പ​​​​ത്തു കോ​​​​ടി​​​​യോ അ​​​​ന്പ​​​​തു കോ​​​​ടി​​​​യോ ആ​​​​യി​​​​രം കോ​​​​ടി​​​​യോ ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ജ​​​​റ്റ് മൊ​​​​ത്ത​​​​മാ​​​​യോ അ​​​​തു​​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ ലോ​​​​ക​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ സ​​​​ന്പ​​​​ത്തോ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യാം. എ​​​​ന്നാ​​​​ൽ, അ​​​​തു വാ​​​​ങ്ങു​​​​ക അ​​​​സാ​​​​ധ്യ​​​​മാ​​​​ണ്- രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.


ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ സ്വ​​​​രം അ​​​​മ​​​​ർ​​​​ച്ച​​​​ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ദ്ഭ​​​​വി​​​​ച്ച ആ ​​​​സ്വ​​​​ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ സൂ​​​​പ്പ​​​​ർ​​​​പ​​​​വ​​​​റാ​​​​യി മാ​​​​റി​​​​യ​​​​ത്: രാഹുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.