പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
Monday, November 20, 2017 11:16 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി (72) അ​ന്ത​രി​ച്ചു. 2008ൽ ​പ​ക്ഷാ​ഘാ​തം വ​ന്ന​തി​നെത്തുട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി കിടപ്പിലാ യിരു​ന്നു. ഡ​ൽ​ഹി ഇ​ന്ദ്ര​പ്ര​സ്ഥ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 12.10നാ​യി​രു​ന്നു അ​ന്ത്യം. യു​പി​എ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ദീ​പ ദാ​സ് മു​ൻ​ഷി​യാ​ണു ഭാ​ര്യ. പ്രി​യ​ദീ​പ് ദാ​സ് മു​ൻ​ഷി മ​ക​ൻ.

യൂ​ത്ത് കോ​ണ്‍ഗ്ര​സി​ലൂ​ടെ​യാ​ണു മുൻഷി രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ രാ​യ്ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി. 20 വ​ർ​ഷ​ക്കാ​ലം ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ദ്ദേ​ഹ​മാ​ണ് 2006ൽ ​ഫി​ഫ വേ​ൾ​ഡ്ക​പ്പ് മാ​ച്ചി​ൽ മാ​ച്ച് ക​മ്മീ​ഷ​ണ​റാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ. 1999 മു​ത​ൽ 2009 വ​രെ ലോക് സഭാംഗമായിരുന്നു. 1985ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ന്ന​ത്. വാ​ണി​ജ്യ സ​ഹ​മ​ന്ത്രി​യാ​യാ​യി​രു​ന്നു ആ​ദ്യ ചു​മ​ത​ല.


ഡോ ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ സ​ർ​ക്കാ​രി​ൽ വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രി​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ വ​കു​പ്പും കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. 2008ൽ ​പ​ക്ഷാ​ഘാ​തം വ​ന്നു കി​ട​പ്പി​ലാ​യ​ ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ഭാ​ര്യ ദീ​പ ദാ​സ് മു​ൻ​ഷി മ​ത്സ​രി​ച്ചു പാ​ർ​ല​മെ​ന്‍റി​ലെ​ത്തി കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ പ്ര​മു​ഖ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ടം എ​ന്നാ​ണു പ്രി​യ​ര​ഞ്ജ​ന്‍റെ മ​ര​ണ​ത്തെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി വി​ശേ​ഷി​പ്പി​ച്ച​ത്. വ​രുംത​ല​മു​റ​ക​ൾ ഓ​ർ​മി​ക്കു​ന്ന വി​ധ​ത്തി​ൽ അ​ടി​സ്ഥാ​ന ത​ലം മു​ത​ൽ കെ​ട്ടു​റ​പ്പു​ള്ള പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​യാ​ളാ​ണു മു​ൻ​ഷി​യെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.