മോദിക്കെതിരേ ഉയരുന്ന കൈ വെട്ടുമെന്ന് എംപി
മോദിക്കെതിരേ ഉയരുന്ന കൈ വെട്ടുമെന്ന് എംപി
Tuesday, November 21, 2017 3:16 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ ഉ​യ​രു​ന്ന കൈ​ക​ൾ വെ​ട്ടി​നു​റു​ക്കു​മെ​ന്നു ബി​ഹാ​റി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ നി​ത്യാ​ന​ന്ദ റാ​യ്. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ മോ​ദി വേ​ദി​യി​ലി​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു പാ​ർ​ട്ടി എം​പി​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം.

ദ​രി​ദ്ര കു​ടും​ബ​ത്തി​ൽനി​ന്നു ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ട്ടാ​ണു മോ​ദി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ കൈ​ക​ളോ വി​ര​ലു​ക​ളോ ഉ​യ​ർ​ന്നാ​ൽ അ​തു ത​ല്ലി​യൊ​ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം വ​ന്നാ​ൽ അ​വ ഛേദി​ക്ക​ണ​മെ​ന്നും നി​ത്യാ​ന​ന്ദ് പ​റ​ഞ്ഞു. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളാ​ണെ​ന്നും റാ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​സ്താ​വ​ന​ക്കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് റാ​യ് പി​ന്നീ​ട് ഉ​രു​ണ്ടു​ക​ളി​ച്ചു.


ന​രേ​ന്ദ്ര മോ​ദി​യെ സ്വാ​മി വി​വേ​കാ​നന്ദ​ന്‍റെ പു​ന​ർ​ജ​ന്മ​മെ​ന്ന് നേ​ര​ത്തേ നി​ത്യാ​ന​ന്ദ് വി​ശേ​ഷി​പ്പി​ച്ച​ത് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. യാ​ദ​വരുടെ പിന്തുണ നേ​ടു​ന്ന​തി​നാ​യി 2016ലാ​ണ് നി​ത്യാ​ന​ന്ദ് റാ​യി​യ​യെ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഹാ​ജി​പ്പൂ​രി​ൽനി​ന്നു​ള്ള എം​എ​ൽ​എ ആ​യി​രു​ന്ന റാ​യ് 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജി​യാ​ർ​പൂ​രി​ൽ നി​ന്നു മ​ത്സ​രി​ച്ചു പാ​ർ​ല​മെ​ന്‍റി​ലെ​ത്തി.

പ്രധാ​ന​മ​ന്ത്രി​യു​ടെ കൈ​യും ത​ല​യും വെ​ട്ടാ​ൻ ബി​ഹാ​റി​ൽ ധാ​രാ​ളം പേ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ റാ​ബ്റി​ദേ​വി​യും രം​ഗ​ത്തു​വ​ന്നു. ബി​ഹാ​റു​കാ​രു​ടെ കൈ​യും വി​ര​ലും വെ​ട്ടി​മാ​റ്റാ​ൻ നി​ത്യാ​ന​ന്ദ റാ​യി​യെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു റാ​ബ്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.