നോട്ടുനിരോധനത്തിനു പിന്നാലെ 2000 രൂപയുടെ കള്ളനോട്ടിറങ്ങി
നോട്ടുനിരോധനത്തിനു പിന്നാലെ 2000 രൂപയുടെ  കള്ളനോട്ടിറങ്ങി
Thursday, December 7, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നോ​ട്ടുനി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ 2000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടി​റ​ങ്ങി​യെ​ന്ന് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. 2016 ന​വം​ബ​ർ എ​ട്ടി​നു നോ​ട്ടു നി​രോ​ധ​നം പ്ര​ഖ്യ​പി​ച്ച​തി​ന് 53 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ക​ള്ള​നോ​ട്ടു​ക​ൾ ഇ​റ​ങ്ങി​യെ​ന്നു നാ​ഷ​ണ​ൽ ക്രൈം റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ വെ​ളി​പ്പെ​ടു​ത്തി. ന​വം​ബ​ർ 30നു ​ക്രൈം റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ വെ​ളി​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷംത​ന്നെ 2000 രൂ​പ​യു​ടെ 2,272 ക​ള്ള​നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ജ​ന​ങ്ങ​ൾ നോ​ട്ടി​നാ​യി ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ വ​രി​നി​ന്നു ക​ഷ്ട​പ്പെ​ട്ടി​രു​ന്ന കാ​ല​ത്താ​ണു സ​ർ​ക്കാ​ർ ഇ​റ​ക്കി​യ പു​തി​യ നോ​ട്ടു​ക​ളു​ടെ വ്യാ​ജ​ൻ അ​തി​വേ​ഗം ഇ​റ​ങ്ങി​യ​ത്.


പി​ടി​ച്ചെ​ടു​ത്ത വ്യാ​ജനോ​ട്ടു​ക​ളി​ൽ കേ​ര​ള​ത്തി​ൽനി​ന്നു​ൾ​പ്പെടെയുള്ളവ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സം​സ്ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽനി​ന്നാ​ണ് ഏ​റ്റ​വുമധി​ക​ ര​ണ്ടാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത് 1,300 വ്യാ​ജ നോ​ട്ടു​ക​ളാ​ണു ഗു​ജ​റാ​ത്തി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽനി​ന്നും ജ​മ്മു കാ​ഷ്മീ​രി​ൽനി​ന്നും 2000 രൂ​പ​യു​ടെ ര​ണ്ടു ക​ള്ള​നോ​ട്ടു​ക​ൾ മാ​ത്ര​മേ ഈ ​കാ​ല​യ​ള​വി​ൽ പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.