ജറുസലം: നയം വ്യക്തമാക്കി ഇന്ത്യ
Friday, December 8, 2017 12:33 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​സ്രയേ​ൽ ത​ല​സ്ഥാ​ന​മാ​യി ജ​റു​സ​ലമി​നെ അം​ഗീ​ക​രി​ച്ച അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ഇ​ന്ത്യ. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്ക് സ്വ​ത​ന്ത്ര​വും ഉ​റ​ച്ച​തു​മാ​യ നി​ല​പാ​ടാ​ണു​ള്ള​ത്. അ​ക്കാ​ര്യ​ത്തി​ൽ മൂ​ന്നാ​മ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ തീ​രു​മാ​ന​മോ ഇ​ട​പെ​ട​ലോ ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് സ്വ​ത​ന്ത്ര​വും അ​ച​ഞ്ച​ല​വു​മാ​ണ്. ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​വും കാ​ഴ്ച​പ്പാ​ടു​ക​ളും അ​നു​സ​രി​ച്ച് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ​ത്. മൂ​ന്നാ​മ​തൊ​രു രാ​ജ്യം അ​ക്കാ​ര്യ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യമ​ന്ത്രാ​ല​യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ​ല​സ്തീ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്കു​ക​യും അ​തേ​സ​മ​യം, ജൂ​ത​രാ​ഷ്‌ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടി​നൊ​പ്പ​വു​മാ​ണ് ഇ​ന്ത്യ​യെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.


ഇ​ന്ത്യ പ​ര​ന്പ​രാ​ഗ​ത​മാ​യി സ്വ​ത​ന്ത്ര പ​ല​സ്തീ​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ സ​ഖ്യ​രാ​ജ്യ​ങ്ങ​ളും എ​തി​ർ​ത്തി​രു​ന്നു.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ മു​ൻ​ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ കാ​ല​ം മു​ത​ലു​ണ്ടാ​യി​രു​ന്ന ന​യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യശേ​ഷം മാ​റ്റമുണ്ടാ​യെ​ന്നു വി​മ​ർ​ശ​നമു​യ​ർ​ന്നി​രു​ന്നു.

അ​മേ​രി​ക്ക​ൻ പ​ക്ഷ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​തും ഇ​സ്ര​യേ​ലി​ന് അ​മി​തപ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തും ന​യ​വ്യ​തി​യാ​ന​മാ​യാണു വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്രയേ​ൽ സ​ന്ദ​ർ​ശ​ന​വും ന​യ​വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.