ഡോക ലായിൽ ഹെലിപാഡും 1800 ചൈനീസ് സൈനികരും
ഡോക ലായിൽ ഹെലിപാഡും  1800 ചൈനീസ് സൈനികരും
Monday, December 11, 2017 2:48 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ലു​മാ​സം മു​ന്പ് പ്ര​ശ്നമേ​ഖ​ല​യാ​യി​രു​ന്ന ഡോ​ക ലാ​യി​ൽ ചൈ​ന ര​ണ്ടു ഹെ​ലി​പാ​ഡ് നി​ർ​മി​ച്ചു; 1800 സൈ​നി​ക​രെ എ​ത്തി​ച്ചു.

സി​ക്കിം-ഭൂ​ട്ടാ​ൻ-ചൈ​ന അ​തി​ർ​ത്തി​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണു ഡോ​ക ലാ. ​അ​വി​ടെ ജൂ​ണി​ൽ ചൈ​നീ​സ് പ​ട്ടാ​ളം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ ഇ​ന്ത്യ എ​തി​ർ​ത്തിരുന്നു. തു​ട​ർ​ന്ന് 73 ദി​വ​സം ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്നു. ച​ർ​ച്ച​ക​ളെത്തുട​ർ​ന്ന് ഓ​ഗ​സ്റ്റ് 28-ന് ​ഇ​രു​സേ​ന​ക​ളും പി​ന്മാ​റി. റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു. പ​ക്ഷേ, ചൈ​ന കൂ​ടു​ത​ൽ വ​ലി​യ സേ​നാ​വ്യൂ​ഹ​ത്തെ അ​വി​ടെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്കു​ന്ന​തി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തി​യ​ത്. നേ​ര​ത്തെ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ പ​ട്രോ​ളിം​ഗി​നു ഭ​ട​ന്മാ​ർ വ​ന്നു​പോ​കു​ക​യേ ചെ​യ്തി​രു​ന്നു​ള്ളൂ. ഇ​പ്പോ​ൾ ശീ​ല​കാ​ല​ത്തും അ​വി​ടെ സൈ​നി​ക​ർ ത​ങ്ങു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.