ബിജെപി ജയിക്കുമെന്ന് എക്സിറ്റ് പോൾ
Thursday, December 14, 2017 4:08 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ അ​​​ധി​​​കാ​​​രം നി​​​ല നി​​​ർ​​​ത്തു​​​മെ​​​ങ്കി​​​ലും ബി​​​​ജെ​​​​പി​​​​ക്കു , സീ​​​​റ്റ് കു​​​​റ​​​​യു​​​​മെ​​​​ന്നും ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് ബി​​​​ജെ​​​​പി തൂ​​​​ത്തു​​​​വാ​​​​രു​​​​മെ​​​​ന്നും എ​​​​ക്സി​​​​റ്റ് പോ​​​​ളു​​​​ക​​​​ൾ. പ​​​​തി​​​​വു​​​​പോ​​​​ലെ ബി​​​​ജെ​​​​പി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സും എ​​​​ക്സി​​​​റ്റ് പോ​​​​ൾ ഫ​​​​ല​​​​ങ്ങ​​​​ളെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 115 സീ​​​​റ്റ് നേ​​​​ടു​​​​ക​​​​യും പി​​​​ന്നീ​​​​ട് ആ​​​​റു സ്വ​​​​ത​​​​ന്ത്ര​​​​രെ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ബി​​​​ജെ​​​​പി​​​​ക്ക് ഇ​​​​ത്ത​​​​വ​​​​ണ കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​തു 110-ൽ ​​​​താ​​​​ഴെ സീ​​​​റ്റാ​​​​ണ്. 99 മു​​​​ത​​​​ൽ 146 വ​​​​രെ സീ​​​​റ്റ് ബി​​​​ജെ​​​​പി നേ​​​​ടു​​​​മെ​​​​ന്നു വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 82 സീ​​​​റ്റ് വ​​​​രെ​​​​യേ എ​​​​ക്സി​​​​റ്റ് പോ​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു​​​​ള്ളൂ. കു​​​റ​​​ഞ്ഞ​​​ത് 36 സീ​​​റ്റ്. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ 61 സീ​​​​റ്റി​​​​ൽ ജ​​​​യി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്നു വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഇ​​​​തു​​​​പ​​​​തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ പൊ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യി. എ​​​​ങ്കി​​​​ലും അ​​​​ഞ്ചു സ​​​​ർ​​​​വേ​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ സീ​​​​റ്റ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു കി​​​ട്ടു​​​മെ​​​ന്നു പ​​​​റ​​​​ഞ്ഞു. ബി​​​​ജെ​​​​പി 47 ശ​​​​ത​​​​മാ​​​​നം, കോ​​​​ൺ​​​​ഗ്ര​​​​സ് 42 ശ​​​​ത​​​​മാ​​​​നം എ​​​​ന്നി​​​​ങ്ങ​​​​നെ വോ​​​​ട്ട് നേ​​​​ടു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​വ​​​​ച​​​​നം.


ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ എ​​​​ല്ലാ എ​​​​ക്സി​​​​റ്റ് പോ​​​​ളു​​​​ക​​​​ളും ബി​​​​ജെ​​​​പി​​​​ക്ക് അ​​​​നാ​​​​യാ​​​​സ​​​​വി​​​​ജ​​​​യം പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു. ബി​​​​ജെ​​​​പി ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 150 ലേ​​​​റെ സീ​​​​റ്റ് നേ​​​​ടു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് രൂ​​​​പാ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ക്സി​​​​റ്റ് പോ​​​​ളി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്തു. ഗുജറാത്തിൽ ഇന്നലെ നടന്ന രണ്ടാംഘട്ട ത്തിൽ 68.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി.