ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷപദവി ഒൗദ്യോഗികമായി ഏറ്റെടുത്ത രാഹുൽ ഗാന്ധിക്കു പിന്തുണയും ആശംസകളുമായി കേരളത്തിൽ നിന്നുള്ള നേതാക്കൾ. പാർട്ടി തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനാണു കോണ്ഗ്രസ് അധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതായുള്ള നിയമന രേഖ കൈമാറിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സെക്രട്ടറി പി.സി. വിഷ്ണുനാഥ്, പ്രഫ. കെ.വി. തോമസ് എംപി, എം.ഐ. ഷാനവാസ്, പി.സി. ചാക്കോ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, വി.ഡി. സതീശൻ, കെ. സുധാകരൻ, തന്പാനൂർ രവി, ശൂരനാട് രാജശേഖരൻ, സജീവ് ജോസഫ്, ഹൈബി ഈഡൻ, എ.പി. അനിൽ കുമാർ, റോജി എം. ജോണ്, എൽദോസ് കുന്നപ്പള്ളി, ഷാഫി പറന്പിൽ, അൻവർ സാദത്ത്, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, കെ.എം. അഭിജിത്ത്, വിജയൻ തോമസ്, അബ്ദുൾ മുത്തലിബ്, യൂജിൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.