പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി
പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി
Tuesday, January 16, 2018 12:49 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ​വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി(​വി​എ​ച്ച്പി)​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തൊ​ഗാ​ഡി​യ​യെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഷാ​ഹി​ബാ​ഗി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു​കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത്. തൊ​ഗാ​ഡി​യ​യെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഷാ​ഹി​ബാ​ദ് ച​ന്ദ്ര​മ​ണി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​രൂ​പ്കു​മാ​ർ അ​റി​യി​ച്ചു.

തൊ​ഗാ​ഡി​യ​യെ രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നും ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. തൊ​ഗാ​ഡി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് വി​എ​ച്ച്പി ആ​രോ​പി​ച്ചിരുന്നത്. എ​ന്നാ​ൽ ഇ​തു വെ​റും കിം​വ​ദ​ന്തി മാ​ത്ര​മാ​ണെ​ന്നു പ​റ​ഞ്ഞു പോ​ലീ​സ് ത​ള്ളിക്കളഞ്ഞിരുന്നു.പ​ഴ​യൊ​രു കേ​സി​ൽ തൊ​ഗാ​ഡി​യ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ രാ​ജ​സ്ഥാ​ൻ പോ​ലീ​സ് ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​ത്തി​യി​രു​ന്നു. അ​റ​സ്റ്റ് ന​ട​പ്പാ​ക്കാ​ൻ അ​ഹ​മ്മ​ദാ​ബാ​ദി​ലെ സോ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​ഹാ​യം തേ​ടി. എ​ന്നാ​ൽ തൊ​ഗാ​ഡി​യ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.