റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിൽ തിളങ്ങി കേരളം
Tuesday, January 23, 2018 11:26 PM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നു മു​ന്നോ​ടി​യാ​യു​ള്ള വ​ർ​ണാ​ഭ​മാ​യ ഫു​ൾ ഡ്ര​സ് റി​ഹേ​ഴ്സ​ലി​ൽ കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി ത​ല​യെ​ടു​പ്പോ​ടെ കേ​ര​ളം ഫു​ൾ ഡ്ര​സ് റി​ഹേ​ഴ്സ​ലി​ന്‍റെ ഭാ​ഗ​മാ​യി. വി​ജ​യ് ചൗ​ക്കി​ൽ​നി​ന്നു രാ​വി​ലെ 9.50നാ​ണ് ഫു​ൾ ഡ്ര​സ് റി​ഹേ​ഴ്സ​ൽ തു​ട​ങ്ങി​യ​ത്. ഫ്ളോ​ട്ട് വി​ഭാ​ഗ​ത്തി​ൽ 12-ാമ​താ​യാ​ണു കേ​ര​ള​ത്തി​ന്‍റെ ഫ്ളോ​ട്ട് രാ​ജ്പ​ഥി​ലേ​ക്ക് എ​ത്തി​യ​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെയും കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടേ​തു​മാ​യി 14 ഫ്ളോ​ട്ടു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടേ​താ​യി ഒ​ന്പ​ത് ഫ്ളോ​ട്ടു​ക​ളും ഉ​ണ്ട്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ കേ​ര​ള​ത്തി​ന്‍റെ ഫ്ളോ​ട്ട് ഒ​രു​ക്കു​ന്ന​ത്. പ്ര​മു​ഖ ഡി​സൈ​ന​ർ ബാ​പാ ച​ക്ര​വ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​ര​ൻ​മാ​രാ​ണു ഫ്ളോ​ട്ട് നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ. പ​ത്തു മ​ല​യാ​ളി ക​ലാ​കാ​ര​ൻ​മാ​ർ ഫ്ളോ​ട്ടി​നു ദൃ​ശ്യ-​ശ്രാവ്യ ചാ​രു​ത​യൊ​രു​ക്കു​ന്നു. 2013നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണു കേ​ര​ള​ത്തി​ന് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്ന​ത്.


റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ന്ദ്രസ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഭാ​ര​ത് പ​ർ​വ് സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് 26നു ​ചെ​ങ്കോ​ട്ട​യി​ൽ തു​ട​ക്ക​മാ​കും.

ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി വൈ​വി​ധ്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് 31 വ​രെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 26നു ​വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ഉ​ദ്ഘാ​ട​നച​ട​ങ്ങ്.